കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം; തിരച്ചില്‍ അന്തിമ ഘട്ടത്തിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച്370ക്ക് വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തിലേക്ക്. തിരച്ചിലിനായി ഇന്ത്യന്‍ വിമാനങ്ങളും രംഗത്തുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയിലാണ് ഇപ്പോള്‍ വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിശോധനാ നടപടികള്‍ ഏകോപിപ്പിക്കുന്നത്.

Malaysian Flight Disappeared

കഴിഞ്ഞ ദിവസം ഫ്രാന്‍സിന്‌റെ ഉപഗ്രഹത്തിന് ലഭിച്ച ചിത്രങ്ങള്‍ കാണാതായ വിമാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നു എന്ന് മലേഷ്യ അറിയിച്ചിരുന്നു. ഉപഗ്ര ചിത്രങ്ങളും വിശദാംശങ്ങളും ഓസ്‌ട്രേലിയക്ക് കൈമാറിയിട്ടുണ്ട്. അതിനിടെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള ഉപ ഗ്രഹചിത്രങ്ങളുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയ ഇപ്പോഴും ചില സംശയങ്ങള്‍ ബാക്കിവക്കുന്നു. ഫ്രഞ്ച് ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ സ്ഥാനം നിലവിലെ പരിശോധന പരിധിയുടെ പുറത്താണെന്നാണ് ഓസ്‌ട്രേലിയയുടെ നിഗമനം. ഇപ്പോള്‍ പരിശോധന നടത്തുന്ന പ്രദേശത്ത് നിന്ന് 850 കിലോ മീറ്റര്‍ അകലെയാണത്രെ ഫ്രഞ്ച് ഉപഗ്രഹം കണ്ടെത്തിയ വിമാനാവശിഷ്ടം എന്ന് കരുതുന്ന വസ്തു ഉള്ളത്.

എന്തായാലും ഏതൊരു ചെറിയ വിവരത്തേയും തള്ളിക്കളയാതെയുള്ള തിരിച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ, മരം കൊണ്ടുള്ള കാര്‍ഗോ തട്ട് കടലിലൂടെ ഒഴുകി നടക്കുന്നത് ഓസ്‌ട്രേലിയന്‍ വിമാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് കാണാതായ വിമാനത്തിന്റേതാണെന്നാണ് കരുതുന്നത്. ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന പ്രദേശത്ത് കാലാവസ്ഥ വളരെ ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പമല്ല.

ഇന്ത്യയുടെ രണ്ട് അത്യന്താധുനിക വിമാനങ്ങളും ഓസ്‌ട്രേലിയയുടേയും അമേരിക്കയുടേയും വിമാനങ്ങളും ആണ് ഇപ്പോള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. ഓസ്‌ട്രേലിയന്‍ കപ്പലും പ്രദേശത്തുണ്ട്. ചൈന, ഇംഗ്ലണ്ട് , അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ തിരച്ചില്‍ മേഖലയില്‍ ഉടന്‍ എത്തും.

ഇതോടെ കാണാതായ വിമാനം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ലോകം.

English summary
Search for Missing Flight is in last stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X