വൈറ്റ് ഹൗസിന് ബോംബ് ഭീഷണി!! പദ്ധതി ട്രംപിനെ ആക്രമിക്കാന്‍! അതീവ സുരക്ഷയില്‍ ഭരണകേന്ദ്രം

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് സമീപത്തേയ്ക്ക് ഓടിച്ചുകയറ്റിയ കാറില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയ്ക്ക് പിന്നാലെ വൈറ്റ് ഹൗസിന് കര്‍ശന സുരക്ഷാ നിര്‍ദേശം. എന്നാല്‍ യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വൈറ്റ് ഹൗസിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തോടെ വൈറ്റ് ഹൗസിന് സമീപത്തെ സ്ട്രീറ്റുകളും അടച്ചിട്ടു.

അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസില്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡാന്‍ ബോഗിണിനോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബോംബ് ഭീഷണിയുണ്ടാവുന്നത്. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ അതിക്രമിച്ച് കടന്നയാള്‍ പത്ത് മിനിറ്റിലധികം അതീവ സുരക്ഷാ മേഖലയില്‍ ചെലവഴിച്ചിരുന്നു. ഇതിന്റെ വൈറ്റ് ഹൗസിന്റെ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

washington-dc
English summary
Security officials got alerted after the driver of a car claimed to have a bomb in his vehicle as he drove up to the White House. There was no confirmation of any device in the vehicle, but security at the White House was immediately upgraded, CNN reported.
Please Wait while comments are loading...