മാതൃരാജ്യത്ത് ഗുരുതരമായ പ്രശ്നമുണ്ട്: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  മാതൃരാജ്യത്ത് ഗുരുതര പ്രശ്നമുണ്ട്, ബഹ്‌റൈനിൽ മോദിക്ക് പണി കൊടുത്ത് രാഹുൽ ഗാന്ധി

  ദില്ലി: ബഹ്റൈനില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് പറയുന്നതിന് വേണ്ടിയാണ് ഞാനിവിടെയെത്തിയത്. ബിജെപി സര്‍ക്കാര്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗിച്ച് സമുദായങ്ങളില്‍ക്കുള്ളില്‍ വിദ്വേഷം വിതയ്ക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് കോണ്‍ഗ്രസില്‍ നാടകീയമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും ആറ് മാസത്തിനുള്ളില്‍ പുതിയ തിളങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജ്യത്തിന് സമ്മാനിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കുന്നു.

  ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തി രാഹുല്‍ തിങ്കളാഴ്ച ബഹ്റൈനിലുള്ള ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 50 ഓളം രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനം കൂടിയാണ് രാഹുല്‍ ഗാന്ധിയുടേത്. ബഹിറിനെലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യന്‍ വ്യാവസായിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ. ആസാദ് മൂപ്പന്‍, ഷംസീര്‍ വയലില്‍, വര്‍ഗ്ഗീസ് കുര്യന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

   മോദി സര്‍ക്കാരിനെതിരെ

  മോദി സര്‍ക്കാരിനെതിരെ

  മാതൃരാജ്യത്ത് ഗുരുതരമായ പ്രശ്നങ്ങളുണ്ട്, നിങ്ങളും പരിഹാരത്തിന്റെ ഭാഗമാണ് അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ലോകത്ത് എല്ലാഭാഗത്തുമുള്ള ഇന്ത്യക്കാരെ മാതൃരാജ്യവുമായി കോര്‍ത്തിണക്കുന്നതിന് വേണ്ടിയാണ് താനിവിടെ എത്തിയതെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

   മൂന്ന് ലക്ഷ്യങ്ങള്‍

  മൂന്ന് ലക്ഷ്യങ്ങള്‍

  ജോലികള്‍ സൃഷ്ടിക്കുക, ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വികസനം എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പ്രവാസികള്‍, ഓരോ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബഹ്റൈന്‍ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ട്വീറ്റില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറവാണെന്നും രാഹുല്‍ പറയുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സമ്മതിക്കുന്നതിന് പകരം ​എല്ലാവരേയും ഒരുമിച്ച് നിന്ന് പോരാടാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ പറയുന്നു.

   ബിജെപിയെ തകര്‍ക്കും

  ബിജെപിയെ തകര്‍ക്കും

  2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് രാഹുല്‍ പറയുന്നത്. ബഹറിനില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിളിന്റെ കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ജനങ്ങളുടെ പിന്തുണയോടെ പോരാടുമെന്നും രാഹുല്‍ പറയുന്നു.

  ബിജെപി ഭിന്നിപ്പിക്കുന്നു

  ബിജെപി ഭിന്നിപ്പിക്കുന്നു

  ബിജെപി സര്‍ക്കാര്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗിച്ച് സമുദായങ്ങളില്‍ക്കുള്ളില്‍ വിദ്വേഷം വിതയ്ക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് കോണ്‍ഗ്രസില്‍ നാടകീയമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും ആറ് മാസത്തിനുള്ളില്‍ പുതിയ തിളങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജ്യത്തിന് സമ്മാനിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Congress chief Rahul Gandhi, who is on a visit to Bahrain, on Monday made his case before the Indians residing there, delivering another sharply critical speech that took on the Narendra Modi government. Delegates of 50 countries participated in the valedictory session of a function, where the 47-year-old, who recently took over the reins of India's largest party, is the chief guest.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്