ലൈംഗികാതിക്രമ കേസുകൾ വർദ്ധിക്കുന്നു; പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ
ഇസ്ലാമാബാദ്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഞാറാഴ്ചയാണ് അധികൃതർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. "ബലാത്സംഗ കേസുകൾ കൈകാര്യം ചെയ്യാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണകൂടം നിർബന്ധിതരായി" എന്നായിരുന്നു പഞ്ചാബ് ആഭ്യന്തര മന്ത്രി അട്ട തരാറിന്റെ വാക്കുകൾ.
പ്രവിശ്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമം അതിവേഗം വർദ്ധിക്കുന്നത് സമൂഹത്തിന് ഗുരുതരമായ പ്രശ്നം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരോ ദിവസവും നാലും അഞ്ചും ബലാത്സംഗ കേസുകൾ ആണ് പഞ്ചാബ് പ്രവിശ്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെതിരെ പ്രത്യേക നടപടികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് പ്രവിശ്യാ മന്ത്രിയെ ഉദ്ധരിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ പറയുന്നു. "എല്ലാ കേസുകളും ബലാത്സംഗവും ക്രമസമാധാനവും സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അവലോകനം ചെയ്യുമെന്നും. പൗരസമൂഹം, സ്ത്രീ അവകാശ സംഘടനകൾ, അധ്യാപകർ, അഭിഭാഷകർ എന്നിവരുമായി കൂടിയാലോചിക്കുമെന്നും" തരാർ പറഞ്ഞു.

സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും യുവാക്കളെ മേൽനോട്ടമില്ലാതെ വീടുകളിൽ തനിച്ചാക്കരുതെന്നും തരാർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. നിരവധി കേസുകളിൽ ഇതിനോടകം തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് സർക്കാർ ബലാത്സംഗ വിരുദ്ധ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഞ്ചാബ് ഫോറൻസിക് സയൻസ് ഏജൻസിയിൽ ഡിഎൻഎ സാമ്പിൾ ചെയ്യുന്നതിനായി സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും ഇതിനായി ലാബ് അധികാരികളുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്നുകളുടെ ഉപയോ ഗം പ്രദേശത്ത് വർധിച്ചു വരുന്നുണ്ടെന്നും സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഒരു ഫാഷനായി മാറിയെന്നും മന്ത്രി ആശങ്ക രേഖപ്പെടുത്തി.
എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
ലഹരിമരുന്നുകൾ ഉപയോ ഗിക്കുന്നതാണ് ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ആഴ്ച പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിൽ ഭർത്താവിനെ കെട്ടിയിട്ട് അഞ്ച് പേർ ചേർന്ന് ഗർഭിണിയായ യുവതിയെ കൂട്ട ബലാൽസംഘം ചെയ്ത കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലെത്തിയതോടെയാണ് ഈ സംഭവം പുറംലോകം അറിയുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ദുരഭിമാനത്തിന്‍റെ പേരില്‍ 2,439 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും 90 പേർ കൊല്ലപ്പെടുകയും ചെയ്തതായി ഫെബ്രുവരിയിൽ പഞ്ചാബ് ഇൻഫർമേഷൻ കമ്മീഷൻ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications