Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലൈംഗികത ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യം'; മാർപാപ്പ

മനുഷ്യർക്ക് ദൈവം നൽകിയ മനോഹരമായ കാര്യമാണ് ലൈംഗികതയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസ്നി പ്രൊഡക്ഷൻറെ 'ദ പോപോ ആൻസേഴ്സ്' എന്ന ഡോക്യുമെന്ററിലയിലാണ് മാർപാപ്പയുടെ പരാമർശം.

20 വയസ് പ്രായമുള്ള 10 ഓളം പ്രായമുള്ള യുവാക്കളുമായി പോപ് റോമിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പറയുന്ന കാര്യങ്ങളാണ് ഡോക്യുമെന്ററിയിൽ ഉള്ളത്. എൽജിബിടി അവകാശങ്ങൾ, ഗർഭച്ഛിദ്രം,പോൺ ഇൻഡസ്ട്രി, കത്തോലിക്കാ സഭയ്ക്കുള്ളിലെ വിശ്വാസവും ലൈംഗിക ദുരുപയോഗവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവാക്കൾ പോപ്പിനോട് ചോദ്യം ഉയർത്തുന്നുണ്ട്.

pope francis

'ലൈംഗികത പ്രകടിപ്പിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാൽ യഥാർത്ഥ ലൈംഗികതയിൽ നിന്നും വ്യതിചലിച്ച് കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ആ വികാരത്തെ ഇല്ലാതാക്കും', സ്വയംഭോഗത്തെ പരാമർശിച്ച് കൊണ്ട് പോപ് പറഞ്ഞു. എൽജിബിടി സമൂഹത്തെ കത്തോലിക്ക സഭ സ്വാഗതം ചെയ്യണമെന്നും പോപ് ആവർത്തിച്ചു.

'എല്ലാവരും ദൈവത്തിന്റെ സന്തതികൾ ആണ്. ദൈവം ആരേയും നിഷേധിക്കുന്നില്ല. ദൈവം ഒരു പിതാവാണ്. അതിനാൽ പള്ളിയിൽ നിന്നും ആരേയും പുറത്താക്കാനുള്ള അധികാരം എനിക്ക് ഇല്ല',മാർപാപ്പ പറഞ്ഞു. ഗർഭഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്നും അതേസമയം ഗർഭഛിദ്രം നടത്തുന്നത് സ്വീകാര്യമല്ലെന്നും മാർപാപ്പ പറഞ്ഞു. പോപ്പിന്റെ പരാമർശങ്ങൾ വത്തിക്കാൻ പത്രമായ എൽ ഒസർവേറ്റർ റൊമോനയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+