Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മകഥയിൽ രെഹം ഖാന്റെ പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നത് ഒരേയൊരാൾ; ബോളിവുഡിന്റെ സ്വന്തം....

മുംബൈ: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരവും തെഹ്രീക് ഇ ഇൻസാഫ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായ ഇമ്രാൻ ഖാനെതിരെ ആരോപണശരങ്ങൾ തൊടുത്തുകൊണ്ടായിരുന്നു മുൻഭാര്യ രെഹം ഖാന്റെ ആത്മകഥ പുറത്തുവന്നത്. ഇമ്രാൻ ഖാന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ച് വരെ രെഹം ഖാൻ പുസ്തകത്തിൽ തുറന്നെഴുത്ത് നടത്തിയിരിക്കുകയായിരുന്നു.

വിവാഹ ശേഷം ഇമ്രാൻ ഖാൻ തന്നോട് നടത്തിയ കുമ്പസാരമാണ് പുസ്തകരൂപത്തിൽ പുറത്തുവന്നിരിക്കുന്നതെന്ന് രെഹം ഖാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ 445 പേജുള്ള പുസ്തകത്തിൽ രെഹം ഖാന്റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത് ഒരാൾ മാത്രമാണ്. ബോളിവുഡിന്റെ കിംഗ് ഖാൻ സാക്ഷാൽ ഷാരുഖ് ഖാൻ.

ഷാരുഖ് ഖാനോട് ഇഷ്ടം

ഷാരുഖ് ഖാനോട് ഇഷ്ടം

2008ൽ താൻ ഒരു പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയത്താണ് ഷാരുഖ് ഖാനെ ആദ്യമായി കാണുന്നതെന്ന് ആത്മകഥയിൽ രെഹം ഖാൻ പറയുന്നു. തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സൗമ്യതയും തന്നെ ഒരുപാട് ആകർഷിച്ചു. വിദ്യാഭ്യാസവും ഒരു ഇടത്തരം കുടുംബത്തിലെ നല്ല ശീലങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് രെഹം ഖാൻ പറയുന്നു.

 ഇമ്രാൻ ഖാനെതിരെ

ഇമ്രാൻ ഖാനെതിരെ

ഇമ്രാൻ ഖാന്റെ സകല പ്രതിച്ഛായയും തകർക്കുന്ന തരത്തിലായിരുന്നു രെഹം ഖാന്റെ ആത്മകഥ. ഇമ്രാൻ ഖാൻ സ്ത്രിലംബടനും സ്വവർഗാനുരാഗിയുമാണെന്ന് രെഹം ഖാൻ ആരോപിക്കുന്നു. പല സ്ത്രികളുമായി ഇമ്രാൻ ഖാന് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു. വിവാഹിതനായ ഒരു പുരുഷ സുഹൃത്തുമായി ബന്ധത്തിലേർപ്പെട്ടിരുന്നതായും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ദുർമന്ത്രവാദത്തിൽ വിശ്വസിക്കുന്ന ആളാണ് ഇമ്രാൻ. ആഭിചാര കർമങ്ങളിൽ താൽപര്യമുണ്ടെന്നും പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

 അഞ്ച് മക്കൾ

അഞ്ച് മക്കൾ

പല സ്ത്രീകളുമായും ലൈംഗിക ബന്ധം പുലർത്തിയിരുന്ന ഇമ്രാന് ഈ ബന്ധങ്ങളിലായി അഞ്ച് മക്കൾ ഉണ്ടെന്നാണ് രെഹം ഖാൻ ആരോപിക്കുന്നത്. എഴുപതുകളിലെ ബോളിവുഡിലെ ഒരു സൂപ്പർ നായികയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഇമ്രാൻ ഖാൻ തന്നോട് പറഞ്ഞതായും രെഹം ഖാൻ വെളിപ്പെടുത്തൽ നടത്തുന്നു. 205ലായിരുന്നു ഇമ്രാനും രെഹവും വിവാഹിതരാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ്സ്മിത്തുമായി ഇമ്രാന്‍ ഖാന്‍ പന്ത്രണ്ട് വര്‍ഷം മുമ്പേ പിരിഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

പാകിസ്താന്‍ ക്രിക്കറ്റിനെ ഇളക്കി മറിച്ച ഇതിഹാസ താരമാണ് ഇമ്രാന്‍ ഖാന്‍. ക്രിക്കറ്റില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഇമ്രാന്‍ അങ്ങനെ തന്നെയാണ്. പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിൽ പുറത്തിറങ്ങിയ പുസ്തകം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴി തുറന്നിട്ടുണ്ട്. മുൻ ഭാര്യയുടെ തുറന്നുപറച്ചിൽ പ്രധാനമന്ത്രിപദം സ്വപ്നംകണ്ടിരിക്കുന്ന ഇമ്രാൻ ഖാന് തിരിച്ചടിയാകുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+