ഷാര്‍ജ മണിക്കൂറുകളോളം ഇരുട്ടില്‍ മുങ്ങി... വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല; സംഭവിച്ചതെന്ത്?

Subscribe to Oneindia Malayalam

ഷാര്‍ജ: ഗള്‍ഫ് രാജ്യങ്ങളില്‍ വൈദ്യുതി നിലക്കുക എന്നത് വളരെ വിരളമായി മാത്രം നടക്കുന്ന കാര്യമാണ്. വൈദ്യുതിയില്ലെങ്കില്‍ അവിടെ ജീവിക്കുക അത്ര എളുപ്പല്ലെന്ന് ഉറപ്പും ആണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഉണ്ടായ പവര്‍കട്ട് സ്വദേശികളേയും പ്രവാസികളേയും ഒരുപോലെ വലച്ചുകളഞ്ഞു. രാത്രിയില്‍ അഞ്ച് മണിക്കൂറോളം ആണ് വൈദ്യുതി നിലച്ചത്.

കറന്റ് പോയപ്പോള്‍ പ്രതിഷേധം മുഴുവന്‍ അണപൊട്ടിയത് പതിവുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു!!!

ഷാര്‍ജയില്‍ സംഭവിച്ചത്

ഷാര്‍ജയില്‍ സംഭവിച്ചത്

കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത്. ബൂടിന മേഖലയില്‍ ആയിരുന്നു ഇത്.

രാത്രിയില്‍ എളുപ്പമല്ല

രാത്രിയില്‍ എളുപ്പമല്ല

വൈദ്യുതിയില്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ പിടിച്ചു നില്‍ക്കുക എളുപ്പമല്ല. എസിയും വെളിച്ചവും ഇല്ലാതെ ഒര രാത്രി മുഴുവന്‍ പിടിച്ചുനില്‍ക്കേണ്ട ഗതികേടിലായിരുന്നു ജനങ്ങള്‍,

റംസാന്‍ മാസം

റംസാന്‍ മാസം

റംസാന്‍ മാസത്തില്‍ തന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടായത് മുസ്ലീം മതവിശ്വാസികളെയാണ് രൂക്ഷമായി ബാധിച്ചത്. രാത്രിയിലെ പ്രാര്‍ത്ഥനകളേയം രാവിലെ എഴുന്നേറ്റുള്ള നിസ്‌കാരത്തേയും എല്ലാം 'പവര്‍ കട്ട്' പ്രതിസന്ധിയിലാക്കി.

 ഹ്യുമിഡിറ്റി കൂടുതല്‍

ഹ്യുമിഡിറ്റി കൂടുതല്‍

അന്തരീക്ഷ ഊഷ്മാവിനേക്കാള്‍ പ്രശ്‌നം ആര്‍ദ്രത(ഹ്യുമിഡിറ്റി) ആയിരുന്നു. എണ്‍പത് ശതമാനത്തോളം ഹ്യുമിഡിറ്റി ഉയര്‍ന്നു. ശരിക്കുമുള്ള ചൂടിനേക്കാള്‍ ഒരുപാട് കൂടതല്‍ ആയിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുക. എസി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശരിക്കും വിയര്‍ത്തൊഴുകി ഷാര്‍ജക്കാര്‍.

'സേവ'യും ഇല്ലേ

'സേവ'യും ഇല്ലേ

ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അവതോറിറ്റി(സേവ) യട കോള്‍ സെന്ററിലേക്ക് ആളുകളടെ ഫോണ്‍വിളികള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. പക്ഷേ അവിടെ ആരും ഫോണ്‍ എടുത്തില്ല എന്നാണ് ആക്ഷേപം.

 അഞ്ച് മണിക്കൂറോളം

അഞ്ച് മണിക്കൂറോളം

പല പ്രദേശങ്ങളിലും അഞ്ച് മണിക്കൂറോളം ആണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്. എന്നാല്‍ രാവിലെയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ അണപൊട്ടി

വൈദ്യുതി നിലക്കുകയും അധികതരെ ഫോണില്‍ കിട്ടാതെ വരികയം ചെയ്തപ്പോള്‍ ജനങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു പ്രതിഷേധം എന്ന് മാത്രം.

English summary
Sharjah power cuts strike again
Please Wait while comments are loading...