കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ മിനിമം വേതനം 11000 ദിര്‍ഹമായി ഉയര്‍ത്തി

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. 11,000 ദിര്‍ഹമാണ് പുതുക്കിയ മിനിമം വേതനം. ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുതുക്കിയ വേതന നിരപക്കുകള്‍ ഷാര്‍ജ മാനവ വിഭവശേഷി വകുപ്പഅ മന്ത്രാലയത്തെ അറിയിച്ചത് .

സര്‍ക്കാര്‍ ജീവനക്കാരുടെ വേതനമാണ് പുതുക്കി നിശ്ചയിക്കപ്പെട്ടത് . എട്ട് മുതല്‍ പതിനാല് ഗ്രേഡുകളിലുള്ള സര്‍ക്കാര്‍ ജീവനകകാരുടെ അടിസ്ഥാന വേതനമാണ് പുതുക്കി നിശ്ചയിച്ചത് .

Dirham

മിനിമം വേതനം വര്‍ധിപ്പിച്ചതിന് പുറമെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള പ്രതിമാസ പെന്‍ഷനും 11000 ദിര്‍ഹമായി ഉയര്‍ത്തിയതായും ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു . 600 ഓളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിയ്ക്കുക .

ഷാര്‍ജയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഷാര്‍ജ റേഡിയോയുടെ അഭിമുഖത്തില്‍ അല്‍ ഖാസിമി വ്യക്തമാക്കിയിരുന്നു . എന്നാല്‍ സ്വകാര്യ മേകളയിലെ മിനിമം വേതനത്തെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല .

English summary
Sharjah sets minimum salary at Dh11,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X