Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവള്‍ക്ക് പ്രായം 12 എനിക്ക് 30'; പൊതുവേദിയില്‍ വെച്ച് ജോ ബൈഡന്‍; അര്‍ത്ഥം തേടി സോഷ്യല്‍മീഡിയ

വാഷിങ്ടൺ: ഒരു പരിപാടിക്കിടെ അപ്രതീക്ഷിതമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താന്റെ പഴയകാലത്തിലേക്ക് പോയത് ബൈഡൻ സംഭവം വളരെ സന്തോഷത്തോടെയാണ് പറഞ്ഞതെങ്കിലും ഇപ്പോൾ ബൈഡൻ പറഞ്ഞതിന്റെ അർത്ഥം തേടുകയാണ് സോഷ്യൽ മീഡിയ.
ഒരു സ്ത്രീയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ആ സംഭവം ഏറ്റെടുത്തത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ചൂട്പിടിച്ച ചർച്ച നടക്കുകയാണ്. യു.എസിൽ എറ്റവും വലിയ അധ്യാപക സംഘടനയായ നാഷണൽ എജ്യുക്കേഷൻ അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവന എന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

viral

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആണ് ആൾക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീയെ തിരിച്ചറിഞ്ഞ ബൈഡൻ ''നിങ്ങൾ എന്നോട് ഹായ് പറയണം'' എന്നാവശ്യപ്പെട്ടത്. ''ഞങ്ങൾ ഒരുപാട് ദൂരം പിന്നോട്ട് പോകുന്നു. അവൾക്ക് 12 വയസ്സായിരുന്നു, എനിക്ക് 30ഉം. എന്തായാലും, ഈ സ്ത്രീ എന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സഹായിച്ചിട്ടുണ്ട്''- ബൈഡൻ പറഞ്ഞു.

എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതലൊന്നും ബൈഡൻ പറഞ്ഞില്ല. താൻ എന്താണ് പരാമർശിക്കുന്നത് എന്ന് പറയാൻ ബൈഡൻ തയ്യാറായില്ല. എന്നാൽ അദ്ദേഹം പറഞ്ഞത് കേട്ട് അവിടെ ഉണ്ടായിരുന്നവരൊക്കെ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു. അധ്യാപകരും യൂണിയൻ അംഗങ്ങളും അടങ്ങിയത് ആയിരുന്നു സദസ്സ്. താൻ പറഞ്ഞ കാര്യത്തിൽ ബൈഡനും സന്തോഷമായി അത് കേട്ടവർക്കും സന്തോഷമായി. പക്ഷേ സോഷ്യൽ മീഡിയ വിട്ടില്ല. സംഭവം എന്താണെന്ന് മുഴുവനായി അറിയണമെന്നാണ് ആവശ്യം..

അതേസമയം ബൈഡൻ ഒരു പൊതുവേദിയിൽഡ വെച്ച് അങ്ങനൊന്നും പറയാൻപാടില്ലായിരുന്നു എന്നാണ് ഒരു വിഭാ​ഗം പറയുന്നത്. അത് ബൈഡന്റെ അധ്യാപികയായിരിക്കാം എന്നും അവർക്ക് 30ഉം ബൈഡന് 12ഉം വയസ്സുമായിരിക്കാം. തമാശയായി ബൈഡൻ അങ്ങനെ പറഞ്ഞതാവാം എന്നാണ് ചിലർ പറയുന്നത്. എന്തായാലും ബെഡൻ എന്താണ് പറഞ്ഞതെന്ന് കണ്ടെത്തിയെ അടങ്ങുമെന്നാണ് ഒരു കൂട്ടർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+