കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണ്ണായക നീക്കത്തിന് ഖത്തർ; രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ തുർക്കിയുമായി സഹകരണം, കൂടിക്കാഴ്ച വഴിത്തിരിവ്

Google Oneindia Malayalam News

അങ്കാറ: രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള നീക്കവുമായി ഖത്തറും തുർക്കിയും. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി തുർക്കിയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം അൽത്താനി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തർ- തുർക്കി സംയുക്ത സഹകരണ സമിതിയുടെ ആറാമത്തെ യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. ഇതോടെ അദ്ദേഹത്തെ സ്വീകരിക്കാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ ഉജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്.

കുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾകുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾ

അങ്കാറ ആദിഥേയത്വം വഹിച്ച സംയുക്ത സഹകരണ സമിതി യോഗത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം അൽത്താനിയ്ക്കും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും പുറമേ ഇരു രാഷ്ട്രങ്ങളുടേയും ഉന്നതതല പ്രതിനിധി സംഘവും പങ്കാളികളായിരുന്നു. രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകൾക്ക് പുറമേ നിക്ഷേപം, വിദ്യാഭ്യാസം, പ്രതിരോധം, ഊർജ്ജം, കായികം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ഉറപ്പാക്കും. ഇതിന് പുറമേ സുപ്രധാന കരാറുകളിലേർപ്പെടുന്നതിനും ഇരുവരുടെയും കൂടിക്കാഴ്ച സാക്ഷ്യം വഹിക്കുമെന്നാണ് സൂചന.

qatarturkey-151

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

ഖത്തറിന് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഖത്തർ അമീറിന്റെ തുർക്കി സന്ദർശനമെന്നതാണ് പ്രതീക്ഷ നൽകുന്ന മറ്റൊരു വസ്തുുത. അമേരിക്കയുടെ നേതൃത്വത്തിലാണ് ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾ നടന്നുവരുന്നത്. കൊവിഡ് വ്യാപനത്തിനിടെ ജൂലൈയിൽ തുർക്കി പ്രസിഡന്റ് എർഡോഗൻ ഖത്തർ സന്ദർശിച്ചിരുന്നു. ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

English summary
Qatar Emir Sheikh Thameem Althani and Turkey president met in Ankara and finalises cooperation different sectors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X