• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷോക്കിങ്ങ്!! ചൈന വീണ്ടും 'വെറ്റ് മാർക്കറ്റ് തുറന്നു!! വവ്വാലും ഈനാംപേച്ചിയും പാമ്പും സുലഭം

  • By Desk

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ലോകത്തിന്റെ പ്രാണനെടുക്കുകയാണ്. ആഗോള തലത്തിൽ ഇതുവരെ 38000 ത്തിൽ അധികം പേർക്കാണ് വൈറസ് ബാധമൂലം ജീവഹാനി സംഭവിച്ചത്. എട്ട് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും രോഗം കാട്ടുതീ പോലെ പടരുകയാണ്. വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമാണ് ഇതുവരെ രോഗബാധ ഇല്ലാത്തത്.

അതേസമയം രോഗത്തിന്റെ പ്രഭാവ കേന്ദ്രമായ ചൈനയിൽ രോഗബാധിതരുടെ എണ്ണം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒരുപരിധി വരെ രോഗത്തെ പിടിച്ച് നിർത്താൻ സാധിച്ചതോടെ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങഴിലെല്ലാം ഇളവ് വരുത്തിയിരിക്കുകയാണ് സർക്കാർ. ഒപ്പം ആശങ്കയേറ്റി വിവിധ തരത്തിലുള്ള ഇറച്ചികൾ ലഭിക്കുന്ന ചൈനയിലെ കുപ്രസിദ്ധ 'വെറ്റ് മാർക്കറ്റും' തുറന്നിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

 വെറ്റ് മാർക്കറ്റ്

വെറ്റ് മാർക്കറ്റ്

ചൈനയിൽ ഇക്കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തത്. മനുഷരാശിക്ക് തന്നെ ഭീഷണിയായി മാറിയ വൈറസ് പിടിക്കപ്പെട്ടത് ഈ വെറ്റ്മാർക്കറ്റുകളിൽ നിന്നാണെന്നാണ് കണക്കാക്കപ്പെടുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച വ്യക്തി വുഹാനിലെ സീഫുഡ് മാർക്കറ്റിലെ കച്ചവടക്കാരനായിരുന്നു.

 വവ്വാലും പാമ്പും സുലഭം

വവ്വാലും പാമ്പും സുലഭം

ഇവിടെ അനധികൃതമായി വവ്വാലിനേയും പാമ്പിനേയും പെരുച്ചാഴിയേയും മുതലയേയും മുള്ളൻപന്നിയേയും വരെ ലഭിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കൊറോണ മനുഷ്യരിലേക്ക് പടർന്നതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ലേങ്കിലും വവ്വാലുകളിൽ നിന്നോ പാമ്പുകളിൽ നിന്നോ ആവാമെന്ന നിമഗമനത്തിലാണ് ശാസ്ത്രലോകം.

 പ്രാഥമിക നിഗമനം

പ്രാഥമിക നിഗമനം

ചൈനീസ് ക്രെയ്റ്റ്, കോബ്ര എന്നീ പാമ്പുകളിൽ നിന്ന് രോഗം പകർന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. ചൈനയിലെ മാർക്കറ്റുകളിൽ ഈ പാമ്പുകളുടെ ഇറച്ചികൾ സുലഭമാണ്.

എന്നാൽ വവ്വാലിൽ നിന്നാകാം വൈറസിന്റെ ഉറവിടം എന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.വവ്വാലിനെ ആഹാരമാക്കുന്നവരാണ് ചൈനക്കാർ.

 സൂപ്പ് കഴിച്ചത് വഴി

സൂപ്പ് കഴിച്ചത് വഴി

വവ്വാലിന്റെ സൂപ്പ് കഴിച്ചത് വഴി ശരീരത്തിലേക്ക് വൈറസ് കടന്നതാകാം എന്ന തരത്തിലുള്ള നിഗമനങ്ങൾ ഉണ്ടായിരുന്നു. വവ്വാലിനെ ആഹാരമാക്കിയ പാമ്പുകളെ കഴിച്ചതിലൂടെ രോഗം പടർന്ന് പിടിച്ചതാകാം എന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം വൈറസ് പടർന്ന് പിടിച്ചതോടെ വെറ്റ് മാർക്കറ്റുകൾ ചൈനീസ് സർക്കാർ താത്കാലികമായി അടച്ച് പൂട്ടിയിരുന്നു.

 രൂക്ഷ വിമർശനം

രൂക്ഷ വിമർശനം

ഇവയാണ് രോഗം പൂർണമായി മുക്തമാവും മുൻപ് തന്നെ സർക്കാർ വീണ്ടും തുറന്നിരിക്കുന്നത്. അതേസമയം ഗാർഡുകളുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഈ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ രോഗം പൂർണമായും മാറുന്നതിന് മുൻപ് തന്നെ ഇവ വീണ്ടും തുറന്ന സർക്കാർ നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരന്നത്.

 55 കാരന് സ്ഥിരീകരിച്ചു

55 കാരന് സ്ഥിരീകരിച്ചു

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നു.ഹ്വുനാൻ സമുദ്രോത്പാദന മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുകയായിരന്നു സ്ത്രീയാണ് കോവിഡ് 19ന്റെ 'പേഷ്യന്റ് സീറോ' (ആദ്യത്തെ രോഗി) എന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു.

 പേഷ്യന്റ് സീറോ

പേഷ്യന്റ് സീറോ

ചെമ്മീൻ കച്ചവടക്കാരിയായ വെയ് ഗ്വക്സിയൻ എന്ന സ്ത്രീയ്ക്ക് ആണ് ആദ്യമായി രോഗം പിടിക്കപ്പെട്ടതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഡിസംബർ അവസാനത്തോടെയാണ് കൊറോണ സംശയത്തെ തുടർന്ന് വെയിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത്. മാംസ വ്യാപാരികള് ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചിരുന്ന പൊതുശൗചാലയം ഉപയോഗിച്ചത് വഴിയാണ് തനിക്ക് രോഗം പകർന്നതെന്നാണ് വെയ് പറയുന്നത്.അതേസമയം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം അവരുടെ രോഗം പൂർണമായും ഭേദമായി.

 നവംബറിൽ തന്നെ

നവംബറിൽ തന്നെ

ചൈനയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ച 27 പേരിൽ ഒരാളാണ് വെയ് മാത്രമല്ല മാർക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടതിൽ രോഗം സ്ഥിരീകരിച്ച 24 പേരിൽ ഒരാളും കൂടിയാണ് ഇവർ.അതേസമയം മാർക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെന്ന് ചൈനീസ് ഗവേഷകരും അവകാശപ്പെടുന്നുണ്ട്. നവംബറിൽ തന്നെ രോഗം ചൈനയിൽ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ട്.

English summary
shocking china's wet market reopened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more