ശരീരഭാഗത്ത് സൂചി കൊണ്ട് കുത്തി, മയക്കു മരുന്നു നൽകി, പിന്നെ ഉണ്ടായത്..... ഡേകെയറിൽ ക്രൂര പീഡനം

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: ചൈനയിൽ കുഞ്ഞുങ്ങൾക്ക് നേരെ ലൈംഗികാതിക്രമവും മരുന്നടിപ്രയോഗവും നടക്കുന്നതായി റിപ്പോർട്ട്. ചൈനയിലെ ആർവൈബി എഡ്യൂക്കേഷൻ ന്യൂ വേൾഡ് കിന്റർഗാർട്ടന്റെ കാവ്യാങ് സെന്ററിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യോഗിയുടെ യുപിയിൽ പാക് പതാക ഉയർന്നു, കാരണം ഹാഫീസ് സയീദിന്റെ മോചനം...

കുട്ടികളുടെ ശരീരത്ത് സൂചി കുത്തിയതു പോലെയുള്ള പാടുകൾ കണ്ടതിനെ തുടർന്ന് രക്ഷകർത്താക്കൾ പരാതി നൽകിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. കുഞ്ഞുങ്ങൾക്ക് അജ്ഞാത മരുന്നു നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. നവജാത ശിശുക്കൾ മുതൽ 6 വയസുവരെയുള്ള കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ചത് അധ്യാപകർ

കുട്ടികളെ പീഡിപ്പിച്ചത് അധ്യാപകർ

കിന്റർഗാർഡനിലെ കുട്ടികളെ പീഡിപ്പിച്ചതിനു പിന്നിൽ അധ്യാപകരാണെന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ലിയു എന്നു പേരുള്ള 22 കാരിയെയും ഇവരുടെ സഹായിയായ മാറ്റൊരു അധ്യാപികയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് കാവ്യാങ്ങിലെ കിന്റർഗാർട്ടന്റെ മേധാവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശിക സർക്കാർ രംഗത്തെത്തിയിട്ടുണ്ട്

കിന്റർഗാർട്ടനുകളിൽ നേരത്തേയും പീഡനം

കിന്റർഗാർട്ടനുകളിൽ നേരത്തേയും പീഡനം


കിന്റർഗാർട്ടനുകളിലെ പീഡനത്തിന്റെ പേരിൽ നേരത്തെയും ആർവൈബിക്കെതിരെ കേസുണ്ടായിരുന്നു. ഇവിടെ നിന്ന് കുട്ടികളെ മർദിക്കുന്നതിന്റേയും വലിച്ചെറിയുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തായിരുന്നു. ഇതിനെ തുടർന്ന് ബെയ്ജിങ്ങിലെ കിന്റർഗാർട്ടർ മേധാവിയെ പുറത്താക്കിയിരുന്നു. കൂടാതെ കുട്ടികളെ ഉപദ്രവിച്ചതിന്റെ പേരിൽ രണ്ട് അധ്യാപികമാർ 34 മാസത്തെ തടവു ശിക്ഷ നേരിടുന്നുണ്ട്.

സൈനികർ കഞ്ഞുങ്ങളെ പീഡിപ്പിച്ചു

സൈനികർ കഞ്ഞുങ്ങളെ പീഡിപ്പിച്ചു

ചൈനയിലെ സൈനികർ കുട്ടികളാണ് പീഡിപ്പിക്കുന്നതായി സോഷ്യമീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. പീഡനത്തിനു പിന്നിൽ ചൈനീസ് സൈന്യത്തിലെ ടൈഗർ ഗ്രൂപ്പ് എന്ന വിഭാഗമാണെന്നാണ് പുറത്തു വന്നിരുന്ന വാർത്ത. എന്നാൽ ഈ ആരോപണത്തിനെതിരെ ചൈനീസ് സൈന്യം രംഗത്തെത്തിയിട്ടുണ്ട്.

കിന്റർഗാർട്ടൻ സൈനിക ക്യാമ്പിനടുത്തു

കിന്റർഗാർട്ടൻ സൈനിക ക്യാമ്പിനടുത്തു

സംഭവം നടന്ന കിന്റർഗാർട്ടനും സമീപമാണ് ചൈനയിലെ വലിയ മിലിട്ടറി ക്യാമ്പുകളിലൊന്നുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ പീഡിപ്പിച്ചതിനു പിന്നിൽ സൈനികരാണെന്നു ആരോപിച്ചത്. എന്നാൽ ഇതു വ്യാജ വാർത്തയാണെന്നു തെളിഞ്ഞിട്ടുണ്ട്. കൂടാതെ സൈനികർക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മുപ്പത്തിയൊന്നുകാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Several parents have accused a Beijing kindergarten of drugging and sexually abusing their children, causing an upswell of anger on Chinese social media and prompting an investigation into abuse at kindergartens nationwide.Children at a school run by the Beijing-based, New York-listed RYB Education New World company reported teachers injecting them with an unidentified substance, making them swallow white pills and forcing them to strip naked, the parents told Chinese media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്