Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്, അഞ്ചു മരണം, എട്ടു പേര്‍ക്ക് പരിക്ക്

അക്രമി എത്തിയത് സൈനിക ഐഡി കാര്‍ഡില്‍, മരണസംഖ്യ ഉയരാന്‍ സാധ്യത

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫോര്‍ട്ട് ലോഡര്‍ ഡെയ്ല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രാദേശിക ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളനുസരിച്ച് മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന മേഖലയാണ് മിയാമി. അതുകൊണ്ടു തന്നെ ഏറെ തിരക്കുള്ള ലോഡര്‍ ഡെയ്്ല്‍ വിമാനത്താവളത്തിലെ സംഭവം രാജ്യത്താകെ നടുക്കിയിരിക്കുകയാണ്.

US Airport Attack
Photo Credit: Todd Tongen

സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയാണ് അക്രമി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതെന്ന് കരുതുന്നു. കാനഡയില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ എത്തിയതെന്ന് കരുതുന്നു.

ക്ലിയറന്‍സ് സെക്ഷനില്‍ നിന്നും ബാഗ് വാങ്ങിയതിനു ശേഷം ബാത്ത് റൂമില്‍ പോയി ഗണ്‍ ലോഡ് ചെയ്ത് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ടെര്‍മിനലിലെത്തി വെടിവെപ്പ് നടത്തിയതിനുശേഷം ഗണ്‍ വലിച്ചെറിഞ്ഞ് കീഴടങ്ങുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+