പട്ടുപാത; ഇന്ത്യയുടെ എതിര്‍പ്പിന് ശരിയായ വിശദീകരണമില്ലെന്ന് ചൈന

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്തിനാണെന്ന് ചൈനീസ് ഔദ്യോഗിക പത്രം. ഇന്ത്യന്‍ എതിര്‍പ്പിന് കാര്യമായി വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് രാഷ്ട്രീയ പുറംമോടി മാത്രമാണെന്നും ചൈന കുറ്റപ്പെടുത്തി.

ബെയ്ജിങ്ങിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ എതിര്‍പ്പ് പദ്ധതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ചൈന പറയുന്നു. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ലോക നേതാക്കളുടെ യോഗം ചൈനയില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ നിന്നും ഇന്ത്യ വിട്ടു നില്‍ക്കുകയും ചെയ്തു.

pakistan-china

എന്നാല്‍, എന്നാല്‍ ഇന്ത്യയുടെ അസാന്നിധ്യം യോഗത്തെ ബാധിച്ചില്ലെന്ന് ചൈന പറഞ്ഞു. പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെയും ഈ നീക്കം ബാധിക്കില്ല. പ്രദേശത്തെ എല്ലാ രാജ്യങ്ങളും ഇതുമായി സഹകരിക്കണമെന്നാണ് ചൈനയുടെ താത്പര്യം. ഇന്ത്യ ഇക്കാര്യത്തില്‍ കാണിക്കുന്ന വിമുഖത എന്തിനാണെന്ന് അറിയില്ലെന്നും ചൈന പറയുന്നു.

പ്രകൃതിവാതക പൈപ്പ് ലൈന്‍, എണ്ണ പൈപ്പ് ലൈന്‍, റെയില്‍പാത, നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴി, ചൈനീസ് നിക്ഷേപമുള്ള തുറമുഖങ്ങള്‍, തുടങ്ങിയ കാര്യങ്ങളാണ് ചൈനയുടെ 'ഒരു പാത, ഒരു പ്രദേശം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇത് ഇന്ത്യന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യ ആരോപിക്കുന്നു.


English summary
Silk Road meet ends: Indian boycott fails to stop China's ambitions
Please Wait while comments are loading...