• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ദാല മിഴി തുറക്കും, സൗദി ലോകത്തെ ഞെട്ടിക്കും: ഇനി ഒരു വർഷം മാത്രം, സല്‍മാന്റെ സ്വപ്ന പദ്ധതി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ 'നിയോം സാമ്പത്തിക മേഖല' 2024-ൽ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. പദ്ധതിയുടെ ഭാഗമായ സിന്ദാല ദ്വീപാണ് ആദ്യമായി തുറക്കുക. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി സമഗ്രപരിവർത്തന പദ്ധതിയായ 'വിഷൻ 2030'​ന്​ കീഴിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി വരുന്നത്. 2017ൽ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയായിരുന്നു ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം നടത്തിയത്.

സിന്ദാല ദ്വീപുകളുടെ ഒരു ശൃംഖല

ഏകദേശം 840,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സിന്ദാല ദ്വീപുകളുടെ ഒരു ശൃംഖലയാണ് 2024 ല്‍ തുറക്കുക. ഇതിലൂടെ ടൂറിസം മേഖലയ്ക്കും ഹോസ്പിറ്റാലിറ്റി, വിനോദ സേവനങ്ങൾക്കുമായി 3,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) റിപ്പോർട്ട് അനുസരിച്ച്, ദ്വീപ് ചെങ്കടലിലേക്കുള്ള ഒരു പ്രധാന കവാടമായി പ്രവർത്തിക്കും.

16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി

ഇത് നിയോമിന്റെ മറ്റൊരു സുപ്രധാന നിമിഷമാണ്

"ഇത് നിയോമിന്റെ മറ്റൊരു സുപ്രധാന നിമിഷമാണ്, വിഷൻ 2030 ന് കീഴിൽ അതിന്റെ ടൂറിസം അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള രാജ്യത്തിന്റെ ഒരു പ്രധാന ചുവടുവയ്പ്പാണിത്," സല്‍മാന്‍ രാജകുമാരന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഒരു യാച്ച് ക്ലബ്, മൂന്ന് ലക്ഷ്വറി റിസോർട്ടുകൾ, ഒരു സ്പാ, 50 ലധികം ആഡംബര ബ്രാൻഡുകൾ, 86 പിയറുകൾ എന്നിവയും ആഡംബര ദ്വീപിലുണ്ടാകും.

1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്

സിൻഡല നിയോമിന്റെ ആദ്യത്തെ ആഡംബര ദ്വീപും

സിൻഡല നിയോമിന്റെ ആദ്യത്തെ ആഡംബര ദ്വീപും ചെങ്കടലിലെ യാച്ച് ക്ലബ് മുഖ്യ ആകർഷണവുമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കടലിലേക്കുള്ള മനോഹരമായ ഗേറ്റ്‌വേ ഈ പ്രദേശത്തെ ഏറ്റവും ആവേശകരവും ആകർഷകവുമായ ടൂറിസം ലൊക്കേഷനായി മാറുമെന്നും സൌദി അറേബ്യന്‍ അധികൃതർ വ്യക്തമാക്കുന്നു.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

നിയോമിന്റെയും സൗദി അറേബ്യയുടെയും യഥാർത്ഥ സൗന്ദര്യം

"നിയോമിന്റെയും സൗദി അറേബ്യയുടെയും യഥാർത്ഥ സൗന്ദര്യം സഞ്ചാരികൾക്ക് അനുഭവിക്കാൻ കഴിയുന്ന ഒരു ലക്ഷ്യസ്ഥാനമായിരിക്കും ഇത്, വെള്ളത്തിന് മുകളിലും താഴെയുമായി, സിന്ദാലയെ ആഡംബര യാത്രയുടെ ഭാവിയാക്കുന്നു." എന്നും സല്‍മാന്‍ രാജകുമാരന്‍ ട്വീറ്റില്‍ പറയുന്നു.

 ആളുകൾക്ക് ആവശ്യമായ എല്ലാ പ്രധാന സേവനങ്ങളിലേക്കും

"ലൈൻ പോലെ, ആളുകൾക്ക് ആവശ്യമായ എല്ലാ പ്രധാന സേവനങ്ങളിലേക്കും സൗകര്യങ്ങളിലേക്കും അഞ്ച് മിനിറ്റ് നടത്തം കൊണ്ട് എത്താം എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. റോഡുകളോ കാറുകളോ ഉണ്ടാകില്ല. സാമൂഹിക ഇടപെടലുകൾ, പ്രചോദനാത്മകമായ കാഴ്‌ചകൾ, വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ എന്നിവ പ്രാപ്‌തമാക്കുന്നതാണ് പൊതു സമീപനം ഇതെല്ലാം നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെയായിരിക്കും പ്രവർത്തിക്കുക. രസകരമെന്നു പറയട്ടെ, ഈ ദ്വീപ് ഒരു കടൽക്കുതിരയുടെ ആകൃതിയിലാണ്, അതൊരു വലിയ രൂപകമാണ്, കാരണം ആ ജീവിയെപ്പോലെ ഈ ദ്വീപും അദ്വിതീയവും വ്യത്യസ്തവുമാണ്, "നിയോം ചീഫ് അർബൻ പ്ലാനിംഗ് ഓഫീസർ ആന്റണി വൈവ്സ് ഒരു ഇന്റേണൽ അഭിമുഖത്തിൽ പറഞ്ഞു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിഭാവനം

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിഭാവനം ചെയ്ത ഹൈപ്പർ ഫ്യൂച്ചറിസ്റ്റിക് നഗരമാണ് നിയോം. നിയോമിന്റെ ഭാഗമായ അംബരചുംബികളുടെ പദ്ധതിക്ക് 'മിറർ ലൈൻ' എന്നാണ് അദ്ദേഹം പേര് നല്‍കിയിരിക്കുന്നത്. നേർരേഖയില്‍ പണിയുന്ന പദ്ധതി പൂർത്തിയാവുന്നത് കൂടി നഗരത്തിന്റെ ആകെ വിസ്തൃതി യുഎസിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിന്റെ വലുപ്പത്തിന് സമാനമായി 170 കിലോമീറ്ററെങ്കിലുമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

ഇര് വശത്തുമായി നിർമ്മിക്കുന്ന രണ്ട് കെട്ടിടങ്ങളും

ഇര് വശത്തുമായി നിർമ്മിക്കുന്ന രണ്ട് കെട്ടിടങ്ങളും നടപ്പാതകൾ വഴി ബന്ധിപ്പിക്കുമെന്നും നഗരത്തിനുള്ളിലെ ഏത് സ്ഥലത്തും അഞ്ച് മിനിറ്റ് നടത്തത്തിലൂടെ എത്താന്‍ കഴിയുമെന്നുമാണ് നിയോം വ്യക്തമാക്കുന്നത്. 2030-ഓടെ പദ്ധതി സജ്ജമാകുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അവകാശപ്പെടുന്നു. ഒരു ട്രില്യണ്‍ ഡോളറാണ് പദ്ധതിക്ക് നിലവില്‍ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.

English summary
Sindala Island in Neom, a proud project of Saudi Arabia, will open to the public in 2024
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X