പ്രമുഖ ഗായകനെ തടാകത്തില്‍ മുങ്ങിമരിച്ച നിലയില്‍
ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ ഗായകന്‍ ക്രെയ്ഗ് സ്ട്രിക്‌ലാന്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓക്ക്‌ലഹോമയിലെ ഒരു തടാകത്തിനരികില്‍ നിന്നാണ് ക്രെയ്ഗിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രെയ്ഗിനെയും സുഹൃത്ത് ചേസ് മോര്‍ലാന്‍ഡിനെയും ഡിസംബര്‍ 27 മുതല്‍ കാണാതായിരുന്നു. ഒരു ചെറിയ ബോട്ടില്‍ തടാകത്തില്‍ ഡക്ക് ഹണ്ടിങ്ങിനായി പോയതായിരുന്നു ഇരുവരും.
ഡിസംബര്‍ 28ന് ചേസിന്റെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ക്രെയ്ഗിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇവര്‍ക്കൊപ്പം ബോട്ടിലുണ്ടായിരുന്ന നായയെ ജീവനോടെ കണ്ടെത്തിയിരുന്നതിനാല്‍ ക്രെയ്ഗിനെയും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. എന്നാല്‍ ബോട്ട് തകര്‍ന്ന് ഇവര്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

തടാകത്തിലെ കടുത്ത തണുപ്പിനെ അതിജീവിച്ച് കരയിലേക്ക് നീന്തിക്കയറുക എളുപ്പമല്ല. ക്രെയ്ഗ് മൂങ്ങിമരിച്ചതാകാനാണ് സാധ്യതയെന്ന് ഓക്കലഹോമ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥന്‍ വിശദമാക്കി.
ക്രെയ്ഗിന്റെ ഭാര്യയാണ് അദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ ആദ്യം അറിയിച്ചത്. ഭര്‍ത്താവിനെ കണ്ടെത്തിയെന്നും അദ്ദേഹം പിതാവിനൊപ്പം സ്വര്‍ഗത്തില്‍ സുരക്ഷിതനായിരിക്കുന്നുവെന്നുമായിരുന്നു ഭാര്യ ഹെലന്‍ വിസ്‌നറുടെ ട്വീറ്റ്. ദിവസങ്ങളോളമുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് ദുരന്തപൂര്‍ണമായി അവസാനിച്ചത് അമേരിക്കന്‍ സംഗീതലോകത്തെ ഞെട്ടിച്ചിരിക്കയാണ്.












Click it and Unblock the Notifications