സന്തോഷ ദിനത്തിൽ പുഞ്ചിരി സ്റ്റാമ്പ് പതിപ്പിച്ച് ദുബായ് എമിഗ്രേഷൻ..
ദുബായ് :ദുബായ് രാജ്യന്തര എയർപോർട്ടിൽ ലോക ഹാപ്പിനെസ് ഡേയില്‍ (മാര്‍ച്ച് 20) യാത്രക്കാരുടെ പാസ്സ്പോർട്ടിൽ എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി പതിപ്പിച്ചത് ഹാപ്പിനെസ് സ്റ്റാമ്പുകൾ. ഇന്നലെ ദുബായിലെ എല്ലാം എയർപോർട്ടിലും പുഞ്ചിരിയുടെ മുഖമണിഞ്ഞ മുദ്രയാണ് എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഹാപ്പിനെസ് ഡേയില്‍ ദുബായിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് എയര്‍പോര്‍ട്ടിലും ഹത്ത അതിർത്തിയിലും വിപുലമായ പരിപാടികളാണ് ജിഡിആര്‍എഫ്എ ദുബായ്( ദുബായ് എമിഗ്രേഷന്‍) ഒരുക്കിയിരുന്നത്.
ദുബായ് രാജ്യന്തര എയർപോർട്ടിലുടെയും ഹത്ത അതിർത്തിയിലുടെയും ദുബായിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ്പാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ് ഈ ദിനത്തില്‍ നല്‍കിയത്. വകുപ്പിന്‍റെ ലോക ഹാപ്പിനെസ് സന്ദേശ കാർഡും, മധുരപലഹാരങ്ങളും, വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി കൊണ്ടാണ് വകുപ്പ് യാത്രക്കാരെ ദുബായിലേക്ക് വരവേറ്റത്. ദുബായ് എയര്‍പോര്‍ട്ടിലെ ഒരേ പാസ്‌പോർട്ട് ചെക്കിംഗ് കൗണ്ടറിലും സന്തോഷ ദിനത്തിന്‍റെ വരവറിയിക്കുന്ന സന്തോഷ മുദ്രകളും പതിപ്പിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയ ഒരോ യാത്രക്കാര്‍ക്കും സന്തോഷത്തിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ് ഈ ദിനത്തില്‍ സമ്മാനിച്ചത്.

അതിനിടെ വകുപ്പിന്‍റെ വിവിധ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിൽ ലോക സന്തോഷ ദിനത്തിൽ വൈവിധ്യമാർന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചത്. വകുപ്പിന്‍റെ ഓഫീസിൽ എത്തിയ ഉപയോക്താക്കൾക്ക് നിരവധി സമ്മാനങ്ങളും ചോക്ലേറ്റുകളും നൽകി കൊണ്ടാണ് ഈ ദിനത്തിൽ അവരെ വകുപ്പ് സന്തുഷ്‌ഠരാക്കിയത്. വകുപ്പിന്റെ മുഖ്യകാര്യാലയമായ ജാഫ്‌ലിയയിലെ ഓഫീസിൽ വിവിധ പരിപാടികളും ഈ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള വിരൽ പഞ്ചിംഗ് എന്നെലെ ഇല്ലായിരുന്നു. സന്തോഷ ദിനത്തിന്റെ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫ്ളക്സിൽ ജീവനക്കാർ തങ്ങളുടെ ഹാപ്പിനെസ് മുദ്ര ആലേഖനം ചെയ്തു സന്ദേശം അറിയിച്ചു. മാത്രവുമല്ല ഓഫീസുകൾ തോറും വിവിധ സമ്മാനങ്ങളും ഗിഫ്റ്റ് കൂപ്പണുകളും നൽകി കൊണ്ട് എല്ലാം മേഖലയിലും സന്തോഷകരമായ ഒരു അവസ്ഥ ഇന്നലെ വകുപ്പ് സ്യഷ്‌ടിച്ചിരുന്നു.
200ലേറെ രാജ്യക്കാർ ഏറെ സൗഹൃദത്തോടെയും സന്തോഷത്തോടെയും അധിവസിക്കുന്ന രാജ്യമാണ് യുഎഇ. എല്ലാവർക്കും സന്തോഷ ജീവിതത്തിന്റെ മഹത്തായ മാത്യക ജീവിതം പ്രധാന്യം നൽകുവനാണ് രാജ്യത്തെ ഭരണാധികാരികൾ എപ്പോഴും ആഗ്രഹിക്കുന്നത് .യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമിന്റെ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണുണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഹാപ്പിനെസ് സന്ദേശത്തില്‍ അറിയിച്ചു.












Click it and Unblock the Notifications