ന്യൂസ് റൂമില്‍ ഒരു പാമ്പ്!!! പക്ഷേ ഈ പെണ്‍ ധൈര്യത്തിന് മുന്നില്‍ ആരും തോറ്റുപോകും...വീഡിയോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

സിഡ്‌നി: തോക്ക് കാണിച്ചാല്‍ പോലും പേടിക്കാത്ത സ്ത്രീകള്‍ ഒരു പാറ്റയെ കണ്ടാല്‍ പേടിച്ചോടും എന്നൊക്കെയാണ് പലരും കളിയാക്കി പറയാറുള്ളത്. എന്നാല്‍ സിഡ്‌നിയിലെ ഈ ന്യൂസ് ചാനല്‍ ജീവനക്കാരിയുടെ ധൈര്യം കണ്ടാല്‍ പിന്നെ അധികമാരും അങ്ങനെ പറയില്ല.

ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ഡാര്‍വിന്റെ ഓഫിസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. എഡിറ്റ് സ്യൂട്ടിലെ കമ്പ്യൂട്ടറിനടുത്ത് പതുങ്ങിയിരിക്കുന്ന പാമ്പിനെ ആദ്യം കണ്ടത് ഒരു ക്യാമറ മാന്‍ ആയിരുന്നു.

Snake

എല്ലാവരും ഞെട്ടിത്തരിച്ച് നിന്നപ്പോഴാണ് അക്ഷോഭ്യയായി ആ സ്ത്രീ അങ്ങോട്ട് കടന്നുവന്നത്. പാമ്പിനെ കണ്ട് അവര്‍ ഭയന്നില്ല എന്ന് മാത്രമല്ല, അവര്‍ അതിനെ 'കൂള്‍' ആയി പിടിക്കുയും ചെയ്തു.

ഒരു വയര്‍ ഹാങ്ങര്‍ മാത്രം ഉപയോഗിച്ചായിരുന്നു പാമ്പിനെ ഇവര്‍ കൈകൊണ്ട് പിടികൂടിയത്. രണ്ട് മീറ്ററളം നീളമുണ്ട് പാമ്പിനെ. എന്നാലും ഒരു പേടിയും കൂടാതെ ഇവര്‍ പാമ്പിനെ പിടിച്ചു. സഹപ്രവര്‍ത്തകന്‍ തുറന്ന് കൊടുത്ത സഞ്ചിയില്‍ സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്തു.

9 ന്യൂസ് ഡാര്‍വിന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഗതി ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറല്‍ ആയിക്കഴിഞ്ഞു.

ഇത് കണ്ട് എല്ലാവരും പാമ്പിനെ പിടിക്കാന്‍ ഇറങ്ങാതിരിക്കുകയാവും ബുദ്ധി. കാരണം ഈ സ്ത്രീയ്ക്ക് പാമ്പ് പിടിത്തത്തില്‍ മുന്‍പരിചയം ഉണ്ട്. അവര്‍ അക്കാര്യത്തില്‍ ഒരു വിദഗ്ധ കൂടിയാണ്!.

English summary
The incredible ease with which a woman in Australia wrangled a snake out of her office is impressing many on the Internet. A short video uploaded on Facebook by 9 News Darwin shows the snake coiled up next to a computer in the news channel's office.
Please Wait while comments are loading...