കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപന്‍ഹേഗന്‍ ഉച്ചകോടി യുഎസ് ചോര്‍ത്തി?

  • By Meera Balan
Google Oneindia Malayalam News

മോസ്‌കോ: അമേരിയ്ക്കക്കെതിരെ ഏറ്റവും പുതിയെ വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്‌നോഡന്‍. 2009 ല്‍ നടന്ന കോപന്‍ഹേഗന്‍ ഉച്ചകോടി അമേരിയ്ക്ക ചോര്‍ത്തിയെന്നാണ് മുന്‍ അമേരിയ്ക്ക ന്‍ ദേശീയ സുരക്ഷ ഏജന്‍സി അംഗമായ സ്‌നോഡന്റെ വെളിപ്പെടുത്തല്‍

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി ഒപ്പുവയ്ക്കുന്നതിന്റെ ചര്‍ച്ചകളാണ് നടന്നത്. എന്നാല്‍ ഉടമ്പടിയെ എതിര്‍ത്ത അമേരിയ്ക്ക അനുകൂല നിലപാട് സ്വീകരിയ്ക്കുന്ന രാജ്യങ്ങളെ മുന്‍കൂട്ടി മനസിലാക്കാനാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

Snowden

കോപന്‍ഹേഗന്‍ ഉച്ചകോടിയും അമേരിയ്ക്ക ചോര്‍ത്തിയെന്ന സ്‌നോഡന്റെ വെളിപ്പെടുത്തല്‍ വികസ്വര രാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിയ്ക്കയോടുള്ള എതിര്‍പ്പ് കൂട്ടിയതായാണ് സൂചന. ഭൂമിയ്ക്ക് നാശം വിതയ്ക്കുന്ന ഹരിത ഗൃഹമാതകങ്ങളുടെ അഴല് നിയന്ത്രിയ്ക്കുന്നതതിനെചൊല്ലിയുള്ള ക്യോട്ടോ ഉടമ്പടിയന്മേലാണ് അന്ന് ചര്‍ച്ച നടന്നത്

വികസിത രാഷ്ട്രങ്ങളില്‍ നിന്നാണ് വ്യാവസായിക ഉത്പാദനത്തിന്റെയും മറ്റും ഫലമായി വന്‍തോതില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നതെന്ന് മറ്റ് രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ ഉടമ്പടി ഒപ്പിട്ടാല്‍ അത് ബാധിയ്ക്കുക അമേരിയ്ക്കയെപ്പോലുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ തന്നെയാണ്. വികസിത രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് ഉടമ്പടി ഒപ്പ് വച്ചിരുന്നില്ല

ഡാനിഷ് ദിനപത്രമായ ഇന്‍ഫര്‍മേഷനാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത്. ഉടമ്പടിയ്‌ക്കെതിരായ അമേരിയ്ക്കയുടെ നിലപാടുകള്‍ സ്‌നോഡന്റെ വെളിപ്പെടുലുകള്‍ ശരിയാണെന്നതിന് ശക്തിയേകുന്നു.

English summary
Snowden revelations of NSA spying on Copenhagen climate talks spark anger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X