സൊമാലിയയിൽ ചാവേർ ആക്രമണം: 18 പേർ കൊല്ലപ്പെട്ടു പിന്നിൽ അൽ ഷബാബ് ഭീകരർ!!

  • Posted By:
Subscribe to Oneindia Malayalam

മൊഗാഡിഷു: സൊമാലിയയിലുണ്ടായ ചാവേർ ആക്രമണത്തിൽ 18 പേര്‍ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൊമാലിയയിലെ രണ്ട് റസ്റ്റോറന്‍റുകള്‍ക്ക് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിയ്ക്കുയായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അൽ ഷബാബ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിലാണ് 18 പേർ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു ആക്രമണം. പോസ്റ്റ് ട്രീറ്റ് റസ്റ്റോറന്‍റിനും ക്ലബ്ബിനും സമീപത്ത് കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ പിസാ ഹൗസിലേയ്ക്ക് ആയുധധാരി പ്രവേശിച്ച് ആക്രമണം നടത്തുകയും ചെയ്തു. റമദാൻ വ്രതമാരംഭിച്ചതിനാൽ തിരക്കുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്.

ഗൂര്‍ഖ മുക്തി മോര്‍ച്ച പോലീസ് സ്റ്റേഷന് തീവെച്ചു: ഡാർജിലിംഗിൽ ഗൂർഖ പ്രതിഷേധം കത്തുന്നു

photo

സുരക്ഷാസേന നടത്തിയ തിരച്ചില്‍ അക്രമിയെ പിടികൂടിയതോടെ പോലീസ് ഓപ്പറേഷൻ അവസാനിക്കുകയും ചെയ്തതായി സൊമാലിയന്‍ സുരക്ഷാ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ബിനിനസ് കേന്ദ്രങ്ങള്‍ ആക്രമിച്ച ഭീകരർ 18 നിരപരാധികളെ വധിച്ചതായും വക്താവ് ചൂണ്ടിക്കാണിച്ചു. സിറിയന്‍ പൗരന്‍ ഉൾപ്പെടെ 20 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു.

English summary
A suicide car bombing by Al-Shabaab militants on two neighbouring restaurants in Somalia's capital Mogadishu killed 18 persons. Later reports said gunmen were killed by security forces.
Please Wait while comments are loading...