അഭയാര്‍ഥിയുടെ മകന്‍!!! ദക്ഷിണകൊറിയന്‍ പ്രസിഡന്റ്....

  • Posted By:
Subscribe to Oneindia Malayalam

സോള്‍:ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവായ മുണ്‍ ജേ ഇന്‍ തിരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ഹോങ് ജൂന്‍ പ്യോയ്ക്കിനെയാണ് പരാജയപ്പെടുത്തിയത്.വെറും 23 ശതമാനം വോട്ടു മാത്രമേ ഹോങിനും നേടാനായുള്ളൂ.ഉത്തര കൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍, ഭരണത്തിലെത്തിയാല്‍ മേഖലയിലെ സംഘര്‍ഷത്തിനും അമേരിക്കയുമായുള്ള സംഖ്യ നിലപാടിലും മാറ്റം വരുമെന്നാണ് വിലയിരുത്തല്‍.

ദക്ഷിണ കൊറിയന്‍ തിരഞ്ഞെടുപ്പു ലോകരാജ്യങ്ങള്‍ എല്ലാം തന്നെ വളരെ ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്നത്.ഉത്തര കൊറിയ-അമേരിക്കന്‍ ബന്ധം ദിനംപ്രതി വഷളായിവരുന്ന പശ്ചാത്തലത്തില്‍ മൂണിന്റെ ഭരണം സംഘര്‍ഷങ്ങള്‍ക്കു അയവും വരുത്തുമെന്നാണ് സൂചന.അതെസമയം മൂണ്‍ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ രൂക്ഷവിമര്‍ശകനുമാണ്.

Moon Jae-in

പതിറ്റാണ്ടുകള്‍ നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിനാണ് മൂണിന്റെ വിജയത്തോടെ വിരാമമയത്.വോട്ടെടുപ്പിന്റെ തുടക്കും മുതലെ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ മൂന്‍ പിന്‍തള്ളിയായിരുന്നു.എക്സ്റ്റ് ഫലങ്ങള്‍ എല്ലാം തന്നെ മൂണിനു അനുകൂലമായിരുന്നു.രാജ്യത്തെ അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിക്ഷേധം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

താന്‍ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ഉത്തരകൊറയയുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമെന്നും മൂണ്‍ പറഞ്ഞു.ഉത്തരകൊറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയുടെ മകനാണ് ഈ 63 കാരന്‍.ഡമോക്രാറ്റിക് പാര്‍ട്ടിയിലെ റോ മൂ ഹ്യൂന്‍ പ്രസിഡന്റായിരുന്നപ്പോള്‍ മൂണ്‍ അദ്ദേഹത്തിന്റെ ചീഫ് ഓഫ് ഓഫീസറായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദോഹം പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അമേരിക്കയുമായുള്ള ദക്ഷിണകൊറിയയുടെ നിലപാടില്‍ മാറ്റം വരുത്തമമെന്നു അദ്ദേഹം പറഞ്ഞിരുന്നു.

English summary
South Korea elected Moon Jae-in, a human rights lawyer who favors dialogue with North Korea, as president on Tuesday, returning the nation’s liberals to power after nearly a decade in the political wilderness and setting up a potential rift with the United States over the North’s nuclear weapons program.
Please Wait while comments are loading...