കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഇത് അവസാനമല്ല, ഇതുവരെ അവസാനിച്ചിട്ടില്ല" കൊറോണ വൈറസ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

Google Oneindia Malayalam News

സോൾ: കൊറോണ വൈറസിന്റെ രണ്ടാംതരംഗത്തിന്റെ വരവിൽ മുന്നറിയിപ്പുമായി ദക്ഷിണകൊറിയ. ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഞായറാഴ്ചയാണ്. രാജ്യത്ത് നിയന്ത്രണങ്ങളിൽ അധികൃതർ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ മുന്നറിയിപ്പ്. "ഇത് അവസാനമല്ല, ഇതുവരെ അവസാനിച്ചിട്ടില്ല" ഇതാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയുടെ പ്രതികരണം. ചില ക്ലസ്റ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രോഗം ഏത് സമയത്തും വ്യാപിക്കാമെന്നാണ്. ഈ വർഷം തന്നെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.

 കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!! കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!!

ഏപ്രിൽ ഒമ്പതിന് ശേഷം രാജ്യത്ത് 34 പുതിയ കേസുകൾ കൂടി ദി കൊറിയ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൈറ്റ് ക്ലബ്ബുകളെ കേന്ദ്രീകരിച്ച് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തലസ്ഥാനത്തെ നൈറ്റ് ക്ലബ്ബുകൾ ഉൾപ്പെടെയുള്ള വിനോദ ഉപാധികൾ അടച്ചിടുകയായിരുന്നു. രാജ്യത്ത് 256 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യം ദക്ഷിണ കൊറിയയായിരുന്നു. എന്നാൽ പരിശോധന വ്യാപകമാക്കിയതോടെ രോഗവ്യാപനത്തിന്റെ തോത് കുറയുകയായിരുന്നു. ഇതിനൊപ്പം ഊർജ്ജിതമായി കോണ്ടാക്ട് റേസിംഗും ആരംഭിച്ചിരുന്നു. ഈ പ്രതികരണങ്ങളാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ നാലാമതുള്ള ദക്ഷിണ കൊറിയയ്ക്ക് ലോക്ക്ഡൌണില്ലാതെ രോഗവ്യാപനം തടയാൻ സാധിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പത്തോ അതിൽ താഴെയോ കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുള്ളൂ.

 coronavirus323

സർക്കാർ സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തിയതോടെയാണ് രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും ആരംഭിച്ചതോടെ സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മാർഗ്ഗനിർദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയിരുന്നില്ല. നമ്മൾ ഒരു നീണ്ട യുദ്ധത്തലാണ്. ഈ സ്ഥിതി അവസാനിച്ച് ദൈനംദിന ജീവിതം പഴയരീതിയിൽ ആയാലും മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നതെന്നും മൂൺ ജെ കൂട്ടിച്ചേർത്തു.

സോളിലെ ഒരു നൈറ്റ് ക്ലബ്ബ് പരിസരത്തുള്ള ഇരുപതുകാരനാണ് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പുതിയ കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ 54 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നാണ് കെസിഡിസി നൽകുന്ന വിവരം. ഇതോടെ ക്ലബ്ബിൽ പോയ 1900 പേരെയാണ് ട്രാക്ക് ചെയ്തതെന്നാണ് കെസിഡിസി പറയുന്നു. പിന്നീട് ഇത് 7000 ആയി ഉയരുകയും ചെയ്തു. അവിടെ ഉണ്ടായിരുന്നവരോട് 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം പരിശോധനയ്ക്ക് ഹാജരാകാനും നിർദേശിക്കുകായിരുന്നു. ഇതോടെയാണ് രോഗം പെട്ടെന്ന് വ്യാപിക്കാൻ ആരംഭിക്കുന്നത്.

English summary
South Korea warns of Second wave of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X