കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ ദുരന്തം: കാണാതായത് 270 പേരെ

  • By Soorya Chandran
Google Oneindia Malayalam News

സിയോള്‍: ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടത്തില്‍ കാണാതായത് 270 യാത്രക്കാരെ. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.

അപകടത്തില്‍ പെട്ട കപ്പലില്‍ നിന്ന് 179 പേരെ രക്ഷിച്ചതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 475 യാത്രക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.

South Korea Ship Accident

അപകടം നടന്ന ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എന്നിട്ടും 270 യാത്രക്കാരെ കണ്ടെത്താനായിട്ടില്ല എന്നതാണ് ദുരൂഹത പടര്‍ത്തുന്നത്. കപ്പലിന്റെ ക്യാപ്റ്റനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ കപ്പലിന്റെ ക്യാപ്റ്റനായിരുന്നു എന്നാണ് ആരോപണം. കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ എല്ലാ യാത്രക്കാരേയും രക്ഷിച്ചതിന് ശേഷം മാത്രമേ ക്യാപ്റ്റന്‍ സ്വയരക്ഷ നോക്കാവൂ എന്നാണ് കപ്പല്‍ നിയമം. ഇത് ലംഘിച്ചതിനാണ് ക്യാപ്റ്റനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ ജിന്‍ദോ തീരത്ത് വച്ചാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. കപ്പലിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. വിനോദയാത്രക്കെത്തിയതായിരുന്നു ഇവര്‍. ഇന്‍ഹിയോണ്‍ തുറമുഖത്ത് നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.

English summary
South Korean ship accident: search continues for 270 passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X