കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ ദൗത്യത്തിന് ശേഷം അമേരിക്കന്‍ പേടകം മണ്ണിലിറങ്ങി

  • By Soorya Chandran
Google Oneindia Malayalam News

കാലിഫോര്‍ണിയ: രണ്ട് വര്‍ഷം ആ പേടകം ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഉണ്ടായിരുന്നു. തികച്ച് പറഞ്ഞാല്‍ 674 ദിവസങ്ങള്‍. അമേരിക്ക തൊടുത്തു വിട്ടതായിരുന്നു ആ ആളില്ലാ വിമാനം. വിമാനമെങ്കിലും ഒരു ബഹിരാകാശ വാഹനത്തിന്റെ എല്ലാ ഗുണങ്ങളും ചേര്‍ന്ന ഒരു പേടകം.

എന്നാല്‍ പുറം ലോകത്തുള്ള ആര്‍ക്കും അറിയില്ല, അമേരിക്ക എന്തിനാണ് ആ വിമാനത്തെ രണ്ട് വര്‍ഷക്കാലം ബഹിരാകാശത്ത് പറപ്പിച്ചതെന്ന്. എന്തിന്, അമേരിക്കക്കാര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ധാരണയില്ല. ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിള്‍ അല്ലെങ്കില്‍ എക്‌സ്-37 ബി എന്ന് പേരിട്ട ഈ വിമാനം ഒക്ടോബര്‍ 17 നാണ് കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ തിരിച്ചിറങ്ങിയത്.

X 37 B

ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങള്‍ മണത്തറിയാനാണ് ഈ ആളില്ലാ വിമാനത്തെ പറത്തിവിട്ടത് എന്നാണ് പ്രചരിക്കുന്ന ഒരു കഥ. എന്നാല്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കാവശ്യമായ പഠനങ്ങള്‍ക്കായി അയച്ചതെന്ന് ഒരു വിഭാഗം പറയുന്നു. സ്വന്തമായി സ്‌പേസ് സ്റ്റേഷനുള്ള അമേരിക്കക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് മറുചോദ്യം.

അമേരിക്കയുടെ സൈനിക ബഹിരാകാശ വിമാനം എന്നാണ് എക്‌സ് 37 ബി അറിയപ്പെടുന്നത്. വ്യോമ സേനക്കാണ് ഇതിന്റെ നിയന്ത്രണവും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തന്നെയാണ് ഇത് ഒരുക്കി കൊടുത്തിട്ടുള്ളത്. 1999 ല്‍ ആണ് നാസ ഇത് സംബന്ധിച്ച പദ്ധതിക്ക് തുടക്കം കുറിച്ചത്. 2006 ല്‍ സൈനിക ബഹിരാകാശ വിമാനം സൈന്യത്തിന് കൈമാറുകയും ചെയ്തു.

മൂന്ന് തവണ എക്‌സ് 37 ബി, പൂര്‍ണമായും വെളിപ്പെടുത്താത്ത ദൗത്യങ്ങളുമായി ബഹിരാകാശത്ത് പോയി തിരിച്ച് വന്നിട്ടുണ്ട്. അടുത്ത ദൗത്യം 2015 ലാണത്രെ. ഫ്‌ലോറിഡയിലെ കേപ് കാരവനില്‍ നിന്നായിരിക്കും നാലാം ദൗത്യത്തിന് ഈ ബഹിരാകാശ വിമാനം പുറപ്പെടുക.

ബഹിരാകാശത്ത് പുത്തന്‍ കാല്‍വയ്പുകള്‍ക്കൊരുങ്ങുകയാണ് ചൈന. എക്‌സ് 37 ബി കഴിഞ്ഞ തവണ പുറപ്പെടുമ്പോള്‍ ഇന്ത്യ അമേരിക്കക്ക് ഒരു എതിരാളിയായിരുന്നില്ല. ഇപ്പോള്‍ മംഗള്‍യാന്റെ വിജയത്തോടെ ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്. അടുത്ത ദൗത്യം ചൈനയെ നിരീക്ഷിക്കാനാണോ അതോ ഇന്ത്യയെ നിരീക്ഷിക്കാനാണോ എന്ന് പറയാന്‍ പറ്റില്ല.

English summary
Space plane: Mysterious US military plane returns to Earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X