കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസയുടെ സ്പെയ്സ് എക്സ് സ്പെയിസ് സ്റ്റേഷനിലെത്തി: ബഹിരാകാശയാത്രികര്‍ക്ക് ക്രിസ്മസ് വിഭവങ്ങളുമായി

  • By Desk
Google Oneindia Malayalam News

അമേരിക്ക: ക്രിസ്മസിന് ഭൂമിയില്‍ വരാന്‍ കഴിയാത്ത ശാസ്ത്രജ്ഞര്‍ക്ക് 2270 കിലോ സാധനങ്ങളുമായി സ്‌പെയ്‌സ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂള്‍. നാസയുടെ സ്പെയ്സ് സ്റ്റേ്ഷനിലെ ശാസ്ത്രജ്ഞര്‍ക്കായാണ് സ്പെയ്സ് എക്സ് എന്ന് പേടകം എത്തിയത്. ക്രിസ്മസ് ആഘോഷിക്കാനിരിക്കുന്ന ശാസ്ത്രജ്ഞര്‍ക്കായി ഇന്‍ര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ആണ് സ്പെയ്സ് എക്സ് ക്രിസ്മസ് ആഘോഷസാമഗ്രികളുമായി എത്തിയത്. ആറ് ബഹിരാകാശ ശാസ്ത്രജ്ഞരാണ് ക്രിസ്മസിന് സ്‌പേസ് സ്‌റ്റേഷനില്‍ തുടരുന്നത്. ശനിയാഴ്ച്ചയാണ് സാധനങ്ങളുമായി സ്‌പെസ് എക്‌സ് ക്യാപ്‌സൂള്‍ എത്തിയത്. ആശയ വിനിമയത്തില്‍ നേരിയ പിഴവുണ്ടായതിനാല്‍ ഒരല്പം വൈകിയാണ് എത്തിയത്.

കേപ് കാനവെറലില്‍ നിന്നും റോബോട്ടിക് ആം വഴിയാണ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പറന്നുയര്‍ന്നത്.പസഫികിന് 250 മൈല്‍ ഉയരത്തില്‍ ആണ് സ്‌പേസ് സ്റ്റേഷന്‍ ഉള്ളത്.രണ്ടു തവണ ശ്രമിച്ചതിനു ശേഷമാണ് ക്യാപ്‌സൂളിന് സ്‌പേസ് സ്റ്റേഷനടുത്തെത്താനായത്.ഡ്രാഗണിന്‍റെ ആദ്യ ശ്രമം ആശയവിനിമയത്തിലെ തകരാര്‍ മൂലം നാസ പിന്‍വലിക്കുകയായിരുന്നു.ന്യൂമെക്സിക്കോയിലെ ട്രാക്കിങ് ആന്റ് ഡാറ്റ റിലേ സിസ്റ്റത്തിലെ സാങ്കോതിക തകരാര്‍ പരിഹരിച്ചതോടെയാണ് വീണ്ടും നാസ ടിഡിആര്‍ സാറ്റലൈറ്റ് സ്‌പെസ് സ്റ്റേഷനിലേക്ക് വിക്ഷേപിച്ചത്.

nasa-1533055847-1544

ക്രിസ്മസ് ആഘോഷിക്കാനുള്ള വിഭവങ്ങളും ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള എലികളും 5000 പൗണ്ടിലധികം വരുന്ന സ്‌പെസ് സ്റ്റേഷന്‍ ഉപകരണ സാമഗ്രികളും ആണ് സ്‌പെയ്‌സ് എക്‌സില്‍ ഉണ്ടായിരുന്നത്.6 പേര്‍ സ്‌പെയിസ് സ്റ്റേഷനില്‍ നിന്നും ക്രിസ്മസിനു മുമ്പായി വരുമെന്നും ശേഷിക്കുന്ന ആറു പേര്‍ക്കായാണ് ഇ വിഭവങ്ങള്‍.ഇതിനു മുമ്പും സ്‌പെസ് എക്‌സ് സ്‌പെയിസ് സ്റ്റേഷന്‍ വിസിറ്റ് നടത്തിയിരുന്നു.2012 മുതലാണ് നാസയുടെ സ്‌പേയ്‌സ് സ്റ്റേഷന്‍ സാമഗ്രികള്‍ എത്തിക്കാന്‍ സ്‌പെയ്‌സ് എക്‌സ് ആരംഭിച്ചത്.മറ്റ് രണ്ട് സപ്ലെ ഷിപ്പുകളും നാസയ്ക്കുണ്ട്.

English summary
Spacex delivers goods to NASA space station for astronauts Christmas dinner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X