ഭീമന്‍ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു...വിക്ഷേപിച്ചത് സ്പേസ് എക്സ്

  • Posted By: Desk
Subscribe to Oneindia Malayalam

ഫ്ളോറിഡ: എലന്‍ മാക്സിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഇതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്‍റെ റെക്കോര്‍ഡാണ് ഫാല്‍ക്കന്‍ മറികടന്നിരിക്കുന്നത്.27 എഞ്ചിനുകളാണ് ഫാല്‍ക്കന്‍ ഹെവി റോക്കറ്റിലുണ്ടായിരുന്നത്. അതേസമയം അതില്‍ ഘടിപ്പിച്ച മൂന്ന് റോക്കറ്റ് ബൂസ്റ്ററുകള്‍ ഭൂമിയില്‍ ഇറക്കാനുളള ശ്രമം വിജയം കണ്ടില്ല. 

spacex

63,500 കിലോ ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാന്‍ ശേഷിയുള്ള ഫാല്‍ക്കന്‍ ഹെവിയുടെ വിക്ഷേപണത്തോടെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാനുള്ള സാധ്യത ഉള്‍പ്പെടെയുള്ള അനന്ത സാധ്യതകളാണ് ഇത് മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടാതെ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തില്‍ എത്തിക്കുക, കൂടുതല്‍ കഴിവുള്ള റോബോട്ടുകളെ ശനി,വ്യാഴം പോലുള്ള ഗ്രഹങ്ങളിലേക്ക് എത്തിക്കുക, ഭാരമേറിയ ദൂരദര്‍ശിനികള്‍ ബഹിരാകാശത്തെത്തിക്കുക തുടങ്ങിയ സാധ്യതകളും വിക്ഷേപണം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

English summary
The pioneering rocket firm just pulled off the unexpected, and carried out what appears to be a seamless first-ever launch of its massive new rocket, called Falcon Heavy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്