കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300പേരെ ഗർഭഛിദ്രത്തിന് വിധേയരാക്കി!! മെഡിക്കൽ ബിരുദങ്ങൾ ഇല്ല! പുരുഷ നഴ്സിനെ വിചാരണ ചെയ്യും

'ഫാർക്'സായുധ സംഘത്തിലെ അംഗങ്ങളായ സ്ത്രീകളാണ് നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയരായത്

  • By Deepa
Google Oneindia Malayalam News

സ്‌പെയ്ന്‍: നിര്‍ബന്ധിത ഗർഭഛിദ്രത്തിന് യുവതികളെ വിധേയരാക്കിയ കേസില്‍ സ്‌പെയ്ന്‍ സ്വദേശിയായ പുരുഷ നഴ്‌സിന്‌റെ വിചാരണ തുടങ്ങി. ഫാര്‍ക്(റെവല്യൂഷണറി ആംഡ് ഫോര്‍സസ് ഓഫ് കൊളംബിയ) സൈന്യത്തിന് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അര്‍ബോലിഡ ബിഡ്രാഗോ ആണ് വിചാരണ നേരിടാന്‍ പോകുന്നത്. സൈന്യത്തിലെ യുവതികളെയാണ് ഇയാള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാക്കിയിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് നഴ്‌സിംഗ് ബിരുദങ്ങള്‍ ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

Hector Arboleda Albeidis

ഫാര്‍കില്‍ പ്രവര്‍ത്തിക്കുന്ന 300ഓളം സ്ത്രീകളെയാണ് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത്. ഇവരില്‍ പലര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ല. ബഗോട്ട കോടതിയില്‍ ആണ് ബിഡ്രാഗോയുടെ വിചാരണ നടക്കുക. 2015ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സായുധ സംഘത്തിലെ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ അവകാശം ഇല്ല. ഗര്‍ഭിണി ആയാല്‍ തന്നെ ഇയാള്‍ നിര്‍ബന്ധിച്ചിത ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുമായിരുന്നു.

FARC

സായുധ സംഘത്തില്‍ നിന്ന് പിരിഞ്ഞ പല യുവതികളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മോശം സാഹചര്യങ്ങളില്‍ വെച്ചായിരുന്നു പലരും ഗര്‍ഭഛിദ്രത്തിന് വിധേയരായത്. അത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയെന്നും പരാതിയില്‍ പറയുന്നു. താന്‍ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയാതായി ഫാര്ക്കില്‍ നിന്ന് പിന്മാറിയ ഒരു വനിത കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.

1964ലാണ് ഫാര്‍ക് സ്ഥാപിച്ചത് . അന്ന് മുതല്‍ സ്ത്രീകളും സംഘടനയില്‍ അംഗമാണ്. രാജ്യത്തെ അസമത്വങ്ങള്‍ക്ക് എതിരെ സായുധ കലാപം ആവശ്യമാണെന്ന പക്ഷക്കാരാണ് ഇവര്‍

English summary
Mr Arboleda Buitrago had been working as a nurse with no medical training, Colombian prosecutors say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X