സ്പെയിനില്‍ 24 മണിക്കൂറിനിടെ മരണം 864, ബ്രിട്ടനില്‍ 564, ആഗോള തലത്തില്‍ കോവിഡ് ഭീതി പടരുന്നു!!
ലണ്ടന്‍: ആഗോള തലത്തില്‍ 24 മണിക്കൂറിനിടെ കൂട്ട മരണങ്ങള്. കൊറോണ ഭീതി യൂറോപ്പിനെ കീഴടക്കിയിരിക്കുകയാണ്. സ്പെയിനില്‍ 24 മണിക്കൂറിനിടെ 864 പേരാണ് മരിച്ചത്. സ്പെയിനില്‍ കാര്യങ്ങള്‍ ഒട്ടും നല്ല രീതിയില്‍ അല്ല മുന്നോട്ട് പോകുന്നത്. വേണ്ടത്ര ആരോഗ്യ സര്‍വീസുകള്‍ ഇല്ലാത്തതും സ്പെയിനിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് 563 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രിട്ടനെ വിറപ്പിച്ചിരിക്കുകയാണ് ഈ സംഭവം. രാജ്യ ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിനമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് വിശേഷിപ്പിച്ചത്. ആഗോള തലത്തില്‍ 9,33000 പേരാണ് ഇതുവരെ രോഗം ബാധിച്ചത്. 47000 പേര് ഇതുവരെ മരിച്ചു.

അമേരിക്കയില്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വലിയ നഗരങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ പരമാവധി ഡോക്ടര്‍മാരുടെ സേവനമാണ് ലക്ഷ്യമിടുന്നത്. ഇതുവരെ 83000 പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. 1941 പേര് മരിച്ചു. സമീപ സംസ്ഥാനം ന്യൂജഴ്സിയും സമാന സാഹചര്യത്തിലാണ്. ഇവിടെ 267 പേര് മരിച്ചപ്പോള്‍ 18000 രോഗബാധിതരാണ് ഉള്ളത്. ന്യൂയോര്‍ക്കില്‍ 12226 പേരാണ് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ തന്നെ 1297 പേര് 24 മണിക്കൂറിനുള്ളിലാണ് ആശുപത്രിയിലെത്തിയത്.
ദക്ഷിണ കൊറിയ കൊറോണ ഭീതിക്കിടയിലും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 15നാണ് ഇവിടെ തിരഞ്ഞെടുപ്പ്. അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനം വോട്ടര്‍മാരെ ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് സൂചന. പക്ഷേ ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നീക്കങ്ങള്‍ ഗുണം ചെയ്യുമോ എന്ന് ഒരു വിഭാഗം സംശയിക്കുന്നുണ്ട്. 253 ഡയറക്ട് സീറ്റുകളും 47 പ്രൊപോഷനല് സീറ്റുകളുമാണ് ദക്ഷിണ കൊറിയയില്‍ ഉള്ളത്. ഇസ്രയേലില്‍ ആരോഗ്യ മന്ത്രി അദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ യാക്കോവ് ലിറ്റ്സ്മാനും ഭാര്യയും ക്വാറന്റൈനിലാണ്. ഇവര്‍ക്ക് കാര്യമായ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Recommended Video
ന്യൂയോര്‍ക്കില്‍ ഗ്രാമീണ മേഖലയായ നോര്‍ത്ത്-സെന്റര്‍ മേഖല മാത്രമാണ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലം. ടിവി ചാനലുകള്‍ ഇതൊരു ന്യൂയോര്‍ക്ക് പ്രശ്നമാണെന്ന് പറയുന്നു. ജനങ്ങളും അതേറ്റ് പറയുന്നു. എന്നാല്‍ ഇത് ന്യൂയോര്‍ക്കില്‍ ഇന്ന് സംഭവിച്ചെങ്കില്‍, കന്‍സസിലും ടെക്സസിലും ന്യൂ മെക്സിക്കോയിലുമെല്ലാം നാളെ സംഭവിക്കുമെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുവോമോ മുന്നറിയിപ്പ് നല്കി. അമേരിക്കയില്‍ 4600ലധികം പേര് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്കിലെ സമീപ പ്രദേശമായ ബ്രൂക്ക്ലിന്‍, ക്യൂന്‍സ് എന്നിവിടങ്ങളില്‍ രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഡാറ്റയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകരും ആംബുലന്‍സ് സര്‍വീസുകളിലും ഉള്ളവരില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ചത് രക്ഷാ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications