അഞ്ച് ദിവസത്തിനിടെ സ്പെയിനില്‍ വീണ്ടും മരണനിരക്ക് ഉയര്‍ന്നു... ഒരു ദിവസം മരിച്ചത് 743 പേര്!!
മാഡ്രിഡ്: ഒരിടവേളയ്ക്ക് ശേഷം സ്പെയിനില്‍ വീണ്ടും മരണനിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ 743 പേരാണ് മരിച്ചുവീണത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. യൂറോപ്പില്‍ കൊറോണയുടെ വീര്യം കുറഞ്ഞ് വരുന്നു എന്ന് കരുതിയിരിക്കുന്നതിനിടെയാണ് വീണ്ടും മരണം വര്‍ധിച്ചിരിക്കുന്നത്. അതേസമയം സ്പെയിനില്‍ ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. വൃദ്ധരെ സഹായിക്കാന്‍ ആവശ്യത്തിന് ആശുപത്രി സര്‍വീസുകളില്ല. യുവാക്കളെയാണ് ആശുപത്രികള്‍ ഐസിയുവില്‍ പ്രവേശിച്ചിരിക്കുന്നത്. സ്പെയിനില്‍ കെയര്‍ സെന്ററുകളിലും ആവശ്യത്തിന് സൗകര്യമില്ല. വയസ്സായവര്‍ രോഗം ബാധിച്ചാല്‍ മരിക്കുകയെന്ന ഓപ്ഷനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. കഠിനമായ കാര്യമാണിത്.

ഇതിനിടെ ജപ്പാനില്‍ കൊറോണ ശക്തമായതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കര്‍ശനമായ നിയന്ത്രണങ്ങളും ഇതോടെ നിലവില്‍ വന്നു. സിംഗപ്പൂരില്‍ ഭാഗികമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ സ്റ്റേ അറ്റ് ഹോം നിയമം ശക്തമാക്കിയിരിക്കുകയാണ്. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിട്ടില്ല. ജോണ്സന് ഇപ്പോഴും കനത്ത പനിയുണ്ട്. ഓക്സിജന്‍ നല്കാന് വെന്റിലേറ്ററുകളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1.3 മില്യണ്‍ കടന്നു. 75000ത്തോളം പേര് ഇതുവരെ മരിച്ചു.
യൂറോപ്പ്യന്‍ യൂണിയന് കൊറോണ അതിശക്തമായി ബാധിച്ച അംഗരാജ്യങ്ങള്‍ക്ക് റെസ്ക്യൂ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇറ്റലിയും സ്പെയിനും അടക്കമുള്ള രാജ്യങ്ങള്‍ പര്യാപ്തമാകുമോ എന്ന് വ്യക്തമല്ല. അതേസമയം സ്വിറ്റ്സര്‍ലന്‍ഡില്‍ മരണനിരക്ക് 641 ആയി. 57 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 22242 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നൈജീരിയയില്‍ പ്രമുഖ നടിയെ ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരിയായ ലാഗോസിലാണ് സംബവം. ഫുന്കെ അകിന്ദെലെ അതിഥികള്‍ക്കായി ലോക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നിയന്ത്രണങ്ങള്‍ വളരെ വേഗത്തില്‍ ലഘൂകരിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സംഘടന പറഞ്ഞു. തല്ക്കാലം ലോക്ഡൗണ്‍ അടക്കമുള്ളവ പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മലേഷ്യയില്‍ പുതിയ 170 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3963 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇറാനില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറില്‍ 133 പേരാണ് മരിച്ചത്. ഇതുവരെ 3872 പേരാണ് മരിച്ചത്. 62589 പേര്‍ക്ക് ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയില്‍ 247 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 12 പേര് കൂടി മരിച്ചു. ഫിലിപ്പൈന്‍സില്‍ 14 പേരാണ് മരിച്ചത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications