ശ്രീലങ്ക പ്രതിസന്ധി: പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കും; ഗോതബയ രാജപക്‌സെ
കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ. രാജ്യവ്യാപകമായി നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ. സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ശ്രീലങ്കയിൽ പ്രതിഷേധം നിലനിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പുതിയ മന്ത്രി സഭയെ ഉടൻ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി നടത്തിയ പ്രസംഗത്തിൽ ആയിരുന്നു ശ്രീലങ്കൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. പാർലമെൻറിൽ മികച്ച ഭൂരിപക്ഷം നേടാനും രാജ്യത്തിലെ ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്ന സർക്കാരിനെയാകും രൂപീകരിക്കുകയും അദ്ദേഹം വ്യക്തമാക്കി. യുവ മന്ത്രിസഭ കൊണ്ടു വരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം മോശം സ്ഥിതിയിലേയ്ക്ക് വഴുതിവീഴുന്നത് തടയാൻ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ ആരംഭിച്ചെന്നും രാജപക്‌സെമാരില്ലാതെ മന്ത്രിസഭയെ നിയമിക്കും ഗോതബയ പറഞ്ഞു. അതേസമയം, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ നേതൃത്വത്തിൽ ഇതിനായുളള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
സര്‍ക്കാരിന് എതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിന് ശേഷമായിരുന്നു ശ്രീലങ്കയിൽ ശക്തമായ പ്രതിഷേധം തുടങ്ങിയത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധങ്ങൾക്കാണ് ഇപ്പോൾ ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയത്.
ഇതിന് ശേഷം, ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ ഉണ്ടായി. ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വീടിന് നേരെ തീയിടുകയായിരുന്നു. രാജപക്‌സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി.
മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ഉൾപ്പെടെ അൻപതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്. ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെതിരെ പൊതു ജനങ്ങൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം തുടർന്ന് കലാപത്തിലേക്കും തീയിടലിലേയ്ക്കും വലിയ പ്രശ്നങ്ങളിലേക്കും നീങ്ങിയത്. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താൽ ആയിരുന്നു അദ്ദേഹത്തിന്റെ രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു.
ശേഷം, ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ പോലും വകവെയക്കാതെയാണ് വലിയ പ്രതിഷേങ്ങൾക്ക് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. സംഘർഷത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നിരുന്നു. സംഘർഷത്തിൽ പൊതു മുതൽ നശിപ്പിക്കുകയോ മറ്റുള്ളവരെ ദ്രോഹിക്കുകയോ ചെയ്താൽ അത്തരക്കാരെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.
മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്മജന് തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്
ശ്രീലങ്കയിലെ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിന്മാരുടെയും വീടുകൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തു വന്നത്. 'പൊതു മുതൽ കൊള്ളയടിക്കുകയോ സ്വത്ത് നശിപ്പിക്കുകയോ ആളുകളെ ദ്രോഹിക്കുകയോ ചെയുന്നവരെ കണ്ടാൽ വെടിവയ്ക്കാൻ സുരക്ഷാ സൈന്യത്തിന് അനുമതി നൽകി' - വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.