2022ലേക്കുള്ള വികസന ബജറ്റിന് പകരം പുതിയ ബദല്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇത് ഇളവുള്ള ബജറ്റായി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്: വിക്രമസിംഗെ
12:10 AM, 17 May
പ്രതിസന്ധിയിലായ രാജ്യത്തെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഒരു വ്യക്തിയെയോ കുടുംബത്തെയോ ഗ്രൂപ്പിനെയോ രക്ഷിക്കലല്ല എന്നും വിക്രമസിംഗെ പറഞ്ഞു.
11:33 PM, 16 May
ദുരിതാശ്വാസ ബജറ്റ് ഉടൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വിക്രമസിംഗെ പറഞ്ഞു
10:00 PM, 16 May
ശ്രീലങ്ക ഏതാണ്ട് പാപ്പരായിരിക്കുന്നു, 2026-ഓടെ തിരിച്ചടയ്ക്കേണ്ട 25 ബില്യണ്‍ ഡോളറില്‍ 7 ബില്യണ്‍ ഡോളറിന്റെ വിദേശ വായ്പയുടെ തിരിച്ചടവ് ഈ വര്‍ഷം നിര്‍ത്തിവച്ചു. രാജ്യത്തിന്റെ മൊത്തം വിദേശ കടം 51 ബില്യണ്‍ ഡോളറാണ്. ഉപയോഗയോഗ്യമായ വിദേശ കരുതല്‍ ശേഖരത്തില്‍ നിലവില്‍ 25 മില്യണ്‍ ഡോളര്‍ മാത്രമാണ് രാജ്യത്തുള്ളതെന്ന് ധനമന്ത്രാലയം പറയുന്നു.
7:44 PM, 16 May
"അടുത്ത രണ്ട് മാസങ്ങൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും. ചില ത്യാഗങ്ങൾ ചെയ്യാനും ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാനും നാം സ്വയം തയ്യാറാകണം," റനിൽ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
2:21 PM, 16 May
ശ്രീലങ്കയിൽ വീണ്ടും ആക്രമണം നടത്താൻ തമിഴ് തീവ്രവാദ ഗ്രൂപ്പായ എൽടിടിഇ സംഘടിക്കുന്നു എന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ശ്രീലങ്ക. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരമൊരു സുരക്ഷാ ഭീഷണിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ശ്രീലങ്കയുടെ പ്രതിരോധ മന്ത്രാലയ വ്യക്താവ് പറഞ്ഞു.
12:13 PM, 16 May
സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്തെ ജനങ്ങൾക്ക് പൂർണ വിശദീകരണം നൽകുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഞായറാഴ്ച ട്വീറ്റ് ചെയ്തു.
11:06 AM, 16 May
"ഇന്ന് ഐക്യരാഷ്ട്രസഭ ശ്രീലങ്കയ്ക്കൊപ്പം നിൽക്കുന്നു, അവളുടെ ജനങ്ങൾ കാണിക്കുന്ന സഹിഷ്ണുതയെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിലവിലെ പ്രതിസന്ധിയിൽ നിന്ന് സമാധാനപരമായ വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നു," ശ്രീലങ്കയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഹനാ സിംഗർ-ഹാംഡി പറഞ്ഞു.
11:00 AM, 16 May
ജനങ്ങൾക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്നും നിലവിലെ പ്രതിസന്ധിയിൽ നിന്ന് സമാധാനപരമായി കരകയറാൻ ശ്രീലങ്കയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐക്യരാഷ്ട്രസഭ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
10:52 AM, 16 May
മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള എസ്എൽഎഫ്പിയുടെ പിന്തുണ ലഭിച്ചതിനാൽ ഭരണഘടനയുടെ 21-ാം ഭേദഗതി തിങ്കളാഴ്ച ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി വിക്രമസിംഗെ പറഞ്ഞു.
10:51 AM, 16 May
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 200-ലധികം പേർ രാജ്യവ്യാപകമായി അറസ്റ്റിലായി
1:16 AM, 16 May
പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് നടന്ന പുതിയ പ്രതിഷേധത്തില്‍ മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു
11:04 PM, 15 May
അന്താരാഷ്ട്ര നാണയ നിധിയുടെ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രീലങ്ക ചര്‍ച്ചകള്‍ നടത്തുന്ന സമയത്താണ് സുപ്രധാനമായ ധനകാര്യ മന്ത്രാലയ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്.
10:16 PM, 15 May
ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണം: ശ്രീലങ്കന്‍ പ്രധാനമന്ത്രിയോട് പ്രതിപക്ഷ നേതാവ്
8:31 PM, 15 May
രാജ്യം കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോള്‍ പരിഹാരത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് എല്ലാ നിയമനിര്‍മ്മാതാക്കളോടും ശ്രീലങ്കന്‍ പ്രസിഡന്റ്
6:45 PM, 15 May
പ്രസിഡന്റ് രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി
11:34 AM, 15 May
ആക്രമണങ്ങള്‍ നടത്താന്‍ തമിഴ് പുലികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാദം ശ്രീലങ്ക നിഷേധിച്ചു.
11:33 AM, 15 May
പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കെ പുതിയ കമ്മിറ്റിയെ നിയമിച്ചു. കൊളംബോയിലെ പ്രതിഷേധ കേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ ദൗത്യം.
10:19 AM, 15 May
ശ്രീലങ്കന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഐഎംഎഫ് യോഗം ചേരുന്ന വേളയില്‍ ധനമന്ത്രിയില്ലാത്തത് പ്രതിസന്ധിയാകുമെന്ന് വിദഗ്ധര്‍.
11:41 AM, 14 May
ഇന്ത്യ നല്കിയ സാമ്പത്തിക സഹായത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും
11:41 AM, 14 May
ഈ മാസം തന്നെ സന്ദര്‍ശനമുണ്ടായേക്കും
11:40 AM, 14 May
ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്ത്യ സന്ദര്‍ശിച്ചേക്കും
7:20 PM, 13 May
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നതായി ശ്രീലങ്കയിലെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു
5:58 PM, 13 May
പുതിയ പ്രധാനമന്ത്രി ഉണ്ടായാലും സർക്കാർ വിരുദ്ധ പ്രചാരണം തുടരുമെന്ന് ശ്രീലങ്കയിലെ പ്രതിഷേധക്കാർ വ്യക്തമാക്കി
4:52 PM, 13 May
ശ്രീലങ്കയില്‍ സ്ഥിതി വളരെ സങ്കടകരമാണ്. ഇക്കാലമത്രയും മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു, എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളും ഞങ്ങളെ ആശങ്കപ്പെടുത്തുന്നു: സ്പാനിഷ് പ്രതിനിധി റിദാവോ
3:48 PM, 13 May
ശ്രീലങ്കയുടെ പുതുതായി നിയമിതനായ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വെള്ളിയാഴ്ച കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗോപാല്‍ ബഗ്ലേയെ സന്ദര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നന്ദി പറഞ്ഞു.
ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേ വെള്ളിയാഴ്ച ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ സന്ദർശിക്കുകയും രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു
1:23 PM, 13 May
ശ്രീലങ്കയിൽ വിസ നൽകുന്നത് നിർത്തിയെന്ന വാർത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ
11:03 AM, 13 May
പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്കെതിരായ പ്രതിഷേധം തുടരണമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
READ MORE
1:04 PM, 11 May
തിങ്കളാഴ്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിരുന്നു
1:06 PM, 11 May
സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കിയിരിക്കുകയാണ് പ്രസിഡന്റ് ഗോത്തബയ രജപക്സെ
1:07 PM, 11 May
പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവെക്കാനാണ് ഉത്തരവ്
1:10 PM, 11 May
മഹീന്ദ രജപക്സെ രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്
1:10 PM, 11 May
ഭരണപക്ഷ എം പി അടക്കം 8 പേരാണ് രജപക്സെ രാജിവെച്ച ശേഷം കൊല്ലപ്പെട്ടത്
1:11 PM, 11 May
മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കു പുറത്തു കാവല്‍ നില്‍ക്കുകയാണ് സമരക്കാര്‍.
1:12 PM, 11 May
അനുരാധ പുരയില്‍ രജപക്സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടല്‍ കത്തിച്ചു
1:16 PM, 11 May
രജപക്സെ സഹോദരന്മാര് പൂര്‍ണ്ണമായി അധികാരം ഒഴിയും വരെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷവും പറഞ്ഞു
1:49 PM, 11 May
ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു
2:19 PM, 11 May
250 ലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റത്
2:41 PM, 11 May
ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ട്രിങ്കോമാലി നാവിക താവളത്തില്‍ സുരക്ഷിതനെന്ന് പ്രതിരോധ സെക്രട്ടറി
3:23 PM, 11 May
ശ്രീലങ്കന്‍ പ്രതിസന്ധി: തെരുവുകളില്‍ സൈനികരും സൈനിക വാഹനങ്ങളും വിന്യസിച്ചു
3:30 PM, 11 May
The High Commission would like to categorically deny speculative reports in sections of media and social media about #India sending her troops to Sri Lanka. These reports and such views are also not in keeping with the position of the Government of #India. (1/2)
സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശ്രീലങ്കയിലെ നേതാക്കൾ സമ്മർദ്ദത്തിൽ
8:53 PM, 11 May
ക്രമസമാധാനപാലനത്തിനായി പ്രതിഷേധക്കാർക്ക് നേരെ വെടിവയ്ക്കാൻ ശ്രീലങ്കൻ പൊലീസ് നിർദേശം നൽകി
9:45 PM, 11 May
ശ്രീലങ്കയിൽ പുതിയ സർക്കാർ രൂപീകരിക്കാൻ താൻ പരിശ്രമിക്കുകയാണെന്ന് പ്രസിഡന്റ് ഗോതബയ. പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും ഒരാഴ്ചയ്ക്കകം നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു
8:25 AM, 12 May
മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി ശ്രീലങ്ക
11:00 AM, 12 May
ശ്രീലങ്കയിൽ ഈ ആഴ്ച പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ പ്രഖ്യാപനത്തെത്തുടർന്ന്, പ്രതിപക്ഷ പാർട്ടിയിൽ പുതിയ നേതാവിനെച്ചൊല്ലി അഭിപ്രായ ഭിന്നത തുടങ്ങി
11:30 AM, 12 May
ശ്രീലങ്കയിലെ ഏറ്റുമുട്ടലിൽ 9 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ്
12:55 PM, 12 May
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശ്രീലങ്കയിൽ കർഫ്യൂ വീണ്ടും പുനഃസ്ഥാപിക്കും
2:45 PM, 12 May
ശ്രീലങ്കൻ മുൻ പ്രധാനമന്ത്രിയും സഖ്യകക്ഷികളും രാജ്യം വിടുന്നത് വിലക്കി കോടതി
2:52 PM, 12 May
മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ശ്രീലങ്കയിലെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ അറിയിച്ചു
3:12 PM, 12 May
മുന്‍ പ്രധാനമന്ത്രിയും 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ
3:12 PM, 12 May
വിക്രമസിംഗെയുടെ സത്യപ്രതിജ്ഞ വൈകിട്ട് 6.30ന് നടക്കും
5:38 PM, 12 May
നിശ്ചിത സമയത്തിനുള്ളിൽ പ്രസിഡന്റ് രാജിവച്ചാൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്
6:14 PM, 12 May
കർഫ്യൂവിൽ ഒരു ചെറിയ ഇളവുണ്ടായപ്പോൾ പല ശ്രീലങ്കക്കാരും തങ്ങളുടെ സ്വന്തം പട്ടണങ്ങളിലേക്ക് മടങ്ങാൻ പ്രധാന നഗരമായ കൊളംബോയിൽ ബസുകളിൽ തടിച്ചുകൂടി.
6:52 PM, 12 May
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു
12:52 AM, 13 May
ശ്രീലങ്കയിൽ അക്രമത്തിന് പ്രേരിപ്പിച്ച 59 സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞു
12:53 AM, 13 May
ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ ഉന്നമിപ്പിക്കുമെന്ന് പുതിയ പ്രധാനമന്ത്രി വിക്രമസിംഗെ. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
READ MORE
ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും അക്രമങ്ങള്‍ അവസാനിക്കുന്നില്ല. 1948-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ലങ്ക കടന്നുപോകുന്നത്
പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മഹിന്ദ രാജപക്സെയുടെ രാജി യാഥാര്‍ഥ്യമായെങ്കിലും പ്രസിഡന്റും ബാക്കി മന്ത്രിമാരും രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷവും. ഇതിനിടെ മഹിന്ദ രജപക്സെയുടെ കുടുംബവീട് അഗ്നിക്കിരയാക്കുകയും എം പിയെ തല്ലിക്കൊല്ലുകയും പോലുള്ള ആക്രമണങ്ങളും ലങ്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.