കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി

Google Oneindia Malayalam News

കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു . ഡെയ്ലി മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം വിക്രമസിംഗയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത് .

തൊടുപുഴയില്‍ 4 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ്തൊടുപുഴയില്‍ 4 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ്

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ ഈ ആഴ്ച അവസാനത്തോടെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായ വിക്രമസിംഗെ ബുധനാഴ്ച പ്രസിഡന്റ് ഗോതാബായ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .

1

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയലാണ് ഇപ്പോള്‍ . ഈ സാഹചര്യത്തിലുള്ള രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ അനുനയ നീക്കത്തിന്റെ ഭാഗമായാണ് റനില്‍ വിക്രമസിംഗെ യെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത് . രാജപക്സെ വംശത്തിലെ അംഗത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരാന്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി വിസമ്മതിച്ചതോടെ , രാജ്യത്തെ നാല് തവണ പ്രധാനമന്ത്രിയായ വിക്രമസിംഗെ മാത്രമാണ് ഏക പോംവഴി .

2

വിക്രമസിംഗെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ്. പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയ എസ്‌ജെബി വിഭാഗം നിലവില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസാധുവാക്കിയിരുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ സ്ഥാനമൊഴിഞ്ഞതോടെ തിങ്കളാഴ്ചയോടെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.

3

അതേസമയം, വിക്രമസിംഗയെ പിന്തുണച്ച് ഭൂരിഭാഗംസിംഹള, തമിഴ്, മുസ്ലീം പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊളംബോയിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമാണ് വിക്രമസിംഗെ അധികാരമേറ്റത്. അതേസമയം, പ്രസിഡന്റ് രാജപക്സെ സ്ഥാനമൊഴിയണമെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു, മെയ് 17 ന് ലങ്കന്‍ പാര്‍ലമെന്റ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

4

ഇതിനിടെ, ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്കും മകന്‍ നമാല്‍ രാജപക്‌സെയ്ക്കും മറ്റ് 15 പേര്‍ക്കും ശ്രീലങ്കന്‍ കോടതി വ്യാഴാഴ്ച യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മഹിന്ദ രാജപക്‌സെ ഇപ്പോള്‍ ശ്രീലങ്കന്‍ ട്രിങ്കോമലി നാവിക താവളത്തില്‍ സംരക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശ്രീലങ്കന്‍ അപ്രമാദിത്വം പുലര്‍ത്തി പോന്ന രാജപക്‌സെ കുടുംബം ഇപ്പോള്‍ കടുത്ത പ്രസിസന്ധിയാണ് നേരിടുന്നത്.

5

മഹിന്ദയുടെ ഇളയ സഹോദരന്‍ ഗോതബയയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്. വിപുലമായ എക്‌സിക്യുട്ടീവ് അധികാരങ്ങളും സുരക്ഷ സേന കമാന്‍ഡറുമായ ഗോതബായ മാത്രമാണ് ഇന്ന് അധികാരത്തില്‍ ബാക്കിയുള്ള ഏക രാജപക്തസെ കുടുംബാംഗം. ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിട്ടിട്ടുണ്ട്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

6

ഇതിനിടെ, രാജ്യത്ത് ഒരു സര്‍ക്കാരില്ലാതെ വായ്പ ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്ന് ലോക ബാങ്കും, രാജ്യാന്തര നാണയനിധിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കായുള്ള ചരട് വലികള്‍ ആരംഭിച്ചത്. ഗോതാബായ രാജപക്‌സെയ്ക്ക് കീഴില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കുകയായിരുന്നു. പ്രസിഡന്റിന്റെ അധികാരം റദ്ദാക്കുന്നഭരണഘടന ഭേദഗതിക്ക് സമയപരിധി നിശ്ചയിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗമാകാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് .

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ഇത്ര വലിയ രഹസ്യമോ ആ മൂലക്കുരു ഒറ്റമൂലി; എന്താണ് ഫോർമുല? അരും കൊലയിലേക്ക് നയിച്ചതിന് പിന്നില്‍ഇത്ര വലിയ രഹസ്യമോ ആ മൂലക്കുരു ഒറ്റമൂലി; എന്താണ് ഫോർമുല? അരും കൊലയിലേക്ക് നയിച്ചതിന് പിന്നില്‍

English summary
Sri Lankan Crisis: Ranil Wickramasinghe Takes Oath As New Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X