കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപില്‍ നിന്നും മുങ്ങാന്‍ രജപക്‌സെ; ഇന്ന് രാത്രി തന്നെ സ്ഥലം വിടും, പോകുന്നത് ഈ രാജ്യത്തേക്ക്

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് രജപക്‌സെ ഇന്ന് മാലിദ്വീപിലേക്ക് രക്ഷപ്പെട്ടിരുന്നു. ജനരോഷം ഭയന്നായിരുന്നു ഈ നീക്കം. ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്നാണ് കരുതിയത് കൊണ്ട് രജപക്‌സെല നാടുവിട്ടത്. എന്നാല്‍ മാലിദ്വീപില്‍ അദ്ദേഹം തുടരില്ലെന്നാണ് സൂചന. സിംഗപ്പൂരിലേക്ക് അദ്ദേഹം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തെയും കൂട്ടി ഇന്ന് തന്നെ അദ്ദേഹം സിംഗപ്പൂരിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം എമിഗ്രേഷനുകാര്‍ രജപക്‌സെയെ ശ്രീലങ്ക വിടാന്‍ അനുവദിച്ചിരുന്നില്ല. ഇന്ന് ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹവും കുടുംബവും ലങ്ക വിട്ടത്. അദ്ദേഹം രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.

ദുബായിലേക്ക് നാടുവിടാന്‍ നാടകീയ ശ്രമവുമായി ശ്രീലങ്കന്‍ മുന്‍ മന്ത്രി.... പിന്നീട് സംഭവിച്ചത് ഇങ്ങനെദുബായിലേക്ക് നാടുവിടാന്‍ നാടകീയ ശ്രമവുമായി ശ്രീലങ്കന്‍ മുന്‍ മന്ത്രി.... പിന്നീട് സംഭവിച്ചത് ഇങ്ങനെ

1

ഭാര്യയെയും ഒപ്പം രണ്ട് സുരക്ഷാ ഓഫീസര്‍മാരെയും കൂട്ടി ഇന്് മിലിട്ടറി ജെറ്റിലാണ് രജപക്‌സെ രാജ്യം വിട്ടത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും, പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും കൂടി പരിഗണിച്ചാണ് രജപക്‌സെയ്ക്ക് രാജ്യം വിടാനായി വ്യോമസേനാ വിമാനം തന്നെ വിട്ടുകൊടുത്തത്. രാവിലെ തന്നെ അദ്ദേഹം രാജ്യം വിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ ഇരച്ചുകയറിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹവും കുടുംബവും മിലിട്ടറി ക്യാമ്പിലേക്ക് മാറിയിരുന്നു. പ്രതിഷേധക്കാര്‍ ഇവിടെയുള്ള സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതും അടുക്കളയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ജനരോഷത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് താഴെയിറങ്ങുകയാണെന്ന് നേരത്തെ രജപക്‌സെ പറഞ്ഞിരുന്നു. ഗോതബയക്കും കുടുംബത്തിനുമെതിരെയാണ് ജനരോഷം. ഇവര്‍ രാജ്യത്തിന്റെ സമ്പദ് ഘടനയെ തകര്‍ത്ത് കടക്കെണിയിലാക്കിയത് ഇവരുടെ ധൂര്‍ത്താണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. മാലിദ്വീപിലെത്തിയ ഗോതബയ, സിംഗപ്പൂര്‍ അധികൃതരുമായി സംസാരിച്ചുവെന്നാണ് വിവരം. അവിടെ അഭയം തേടാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്. ഇതിന് സിംഗപ്പൂര്‍ അധികൃതരും അനുമതി നല്‍കിയിട്ടുണ്ട്. മാലിദ്വീപിലെ മാധ്യമങ്ങളും, രജപക്‌സെ അധിക സമയം ഇവിടെ ചെലവഴിക്കില്ലെന്നാണ്. മാലിദ്വീപില്‍ മറ്റ് പ്രശ്‌നങ്ങള്‍ രജപക്‌സെയ്ക്കുണ്ട്.

മാലിദ്വീപിലെ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രസിഡന്റ് സോലിഹിനും, മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് നഷീദിനും എതിരാണ്. ഇവര്‍ ഗോതബയക്ക് ശ്രീലങ്കയില്‍ നിന്ന് രക്ഷപ്പെടാന്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തെന്നാണ് ആരോപണം. അതുകൊണ്ട് ഗോതബയക്ക് കൂടുതല്‍ സമയം സംരക്ഷണം ഒരുക്കാന്‍ മാലിദ്വീപ് സര്‍ക്കാര്‍ തയ്യാറല്ല. അതേസമയം ഗോതബയ രാജ്യം വിട്ടതായി പ്രധാനമന്ത്രി റനില്‍ വിക്രമിസിംഗെയുടെ ഓഫീസും സ്ഥിരീകരിച്ചു. അതേസമയം പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനോ വിചാരണ ചെയ്യാനോ ശ്രീലങ്കയില്‍ നിയമമില്ല. അതുകൊണ്ട് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ല. രാജിവെച്ചാല്‍ പുതിയ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുമെന്ന് ഗോതബയ രജപക്‌സെ ഭയന്നിരുന്നു.

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

Recommended Video

cmsvideo
പ്രധാനമന്ത്രിയെ പ്രസിഡന്റാക്കി ഗോതബായയുടെ ചരടുവലി | *World

English summary
srilanka crisis: gotabaya rajapaksa may fly to singapore from maldives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X