കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടുമടക്കുന്നു; ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെച്ചു; അടുത്തത്?

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അധികാരം ഒഴിയുന്നുവെന്ന് വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കയില്‍ പ്രതിക്ഷേധം ശക്തമാകുന്നതിനിടയിലാണ് വിക്രമസിംഗെ രാജി വെച്ചത്.

''എല്ലാ പൗരന്മാരുടെയും സുരക്ഷ ഉള്‍പ്പെടെ ഗവണ്‍മെന്റിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് ഒരു സര്‍വകക്ഷി ഗവണ്‍മെന്റിന് വഴിയൊരുക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശുപാര്‍ശ ഞാന്‍ അംഗീകരിക്കുന്നു,ഇത് സുഗമമാക്കാന്‍ ഞാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും,'' അദ്ദേഹം പറഞ്ഞു.

'രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്..പക്ഷെ വിമര്‍ശനം ദുര്‍ഗയ്ക്ക്..' കൃഷ്ണ ശങ്കര്‍'രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്..പക്ഷെ വിമര്‍ശനം ദുര്‍ഗയ്ക്ക്..' കൃഷ്ണ ശങ്കര്‍

1

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമൊക്കെ ആണ് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വലതിയിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉള്‍പ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തില്‍ പങ്കാളികളായി.

2


പ്രധാനമന്ത്രി കൂടി രാജിവെച്ചതോടെ ഗോതാബായയ്ക്ക് മുന്നില്‍ ഏതാണ്ട് എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. പ്രസിഡന്റും ഉടന്‍ തന്നെ രാജി വെക്കേണ്ട അവസ്ഥയാണ്.

3

ബാരിക്കേഡും പട്ടാളത്തെയും മറികടന്ന്ക പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് കടക്കുകയായിരുന്നു. പ്രസിഡന്റെ വീട്ടില്‍ കയറിയ പ്രതിഷേധക്കാരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിക്ഷേധക്കാരെ തടയാന്‍ അംഗരക്ഷകര്‍ക്ക് സാധിച്ചിരുന്നില്ല.്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു.

4


പ്രസിഡന്റെ വസതിയില്‍ കയറിയ ആളുകള്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വസതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പ്രതിഷേധക്കാരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.പ്രക്ഷോഭം കനത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗേ പാര്‍ട്ടി നേതാക്കന്മാരുടെ അടിയന്തര യോഗം വിളിച്ചത്.

5


മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ശ്രീലങ്കന്‍ ജനതയെ ഇത്ര വലിയൊരു പ്രതിഷേധത്തിലേക്ക് എത്തിച്ചത്. പ്രസിഡന്റ് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

6


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥയാണ് രാജ്യത്ത്. ഇന്ധന ക്ഷാമം രൂക്ഷമാണ്.. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നിട്ടാണ് ഉള്ളത്.സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. ഇന്ധനമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഗതാഗത സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. അതിജീവനത്തിന്റെ വഴിയിലാണ് ജനങ്ങള്‍.

പട്ടാളത്തിനും തടയാനായില്ല; ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത് പ്രതിഷേധക്കാര്‍...പട്ടാളത്തിനും തടയാനായില്ല; ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത് പ്രതിഷേധക്കാര്‍...

Recommended Video

cmsvideo
ഒളിച്ചോടി ലങ്കൻ പ്രസിഡന്റ്, കൊട്ടാരത്തിൽ ഇരച്ച്കയറി പ്രക്ഷോഭകാരികൾ |*India
7


സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സമരക്കാര്‍ പറയുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും ആണ് രാജ്യത്തെ ഈ നിലയില്‍ എത്തിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്.

9


പോലീസിനെ ഉപയോഗിച്ച് സമരക്കാരെ തടയാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും അധികമായിരുന്നു പ്രതിഷേധക്കാര്‍.
ശനിയാഴ്ച വന്‍ റാലി സമരക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇത് നേരിടാന്‍ വെള്ളിയാഴ്ച പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നതോടെ കര്‍ഫ്യൂ പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ആയിരങ്ങള്‍ ഇന്ന് കൊളംബോയിലേക്ക് സമരത്തിന് എത്തിയത്. സമരക്കാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരത് എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇന്ന് റാലി നടന്നതും പ്രതിഷേധം ഭയന്ന് പ്രസിഡന്റ് രക്ഷപ്പെട്ടതും. കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കില്ലെന്ന് വന്നതോടെയാണ് പ്രധാമന്ത്രി രാജി വെയ്ക്കുന്നത്.

English summary
srilanka crisis: Prime Minister Ranil Wickremesinghe resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X