പൊന്നുപോലെ സ്നേഹിച്ച കാമുകി പെൺവാണിഭ കേന്ദ്രത്തിൽ! ദേഷ്യം സഹിക്കാനാവാതെ കുത്തിക്കൊന്നു...

  • Written By: Desk
Subscribe to Oneindia Malayalam

ദുബായ്: പ്രണയമെന്നത് പരസ്പര വിശ്വാസം കൂടിയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. പ്രണയിക്കുന്നവർക്കിടയിൽ കള്ളത്തരങ്ങളും വിശ്വാസ വഞ്ചനയുമുണ്ടായാൽ ആ ബന്ധം അധികകാലം നിലനിൽക്കില്ലെന്നും തീർച്ചയാണ്. ഇതുപോലെ ജീവനു തുല്യം പ്രണയിച്ച പെൺകുട്ടി കാണിച്ച വിശ്വാസ വഞ്ചനയാണ് ശ്രീലങ്കൻ യുവാവിനെ തടവറയിലാക്കിയത്.

സെയിൽസ് മാനായി ജോലി ചെയ്തിരുന്ന ശ്രീലങ്കൻ യുവാവാണ് കാമുകിയെ കുത്തിക്കൊന്ന കേസിൽ ഷാർജയിൽ ജയിലിലായത്. കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഷാർജ ക്രിമിനൽ കോടതിയിൽ കഴിഞ്ഞദിവസം മുതൽ വിചാരണ ആരംഭിച്ചതോടെയാണ് കേസിന് മുൻപുള്ള കാര്യങ്ങളെക്കുറിച്ച് പുറംലോകമറിയുന്നത്.

പ്രണയം...

പ്രണയം...

ശ്രീലങ്കൻ സ്വദേശിയായ യുവാവും കൊല്ലപ്പെട്ട യുവതിയും തമ്മിൽ കഴിഞ്ഞ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ശ്രീലങ്കയിൽ നിന്ന് യുഎഇയിലെത്തിയ യുവാവ് ഷാർജയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് മാനായാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് കൊല്ലപ്പെട്ട യുവതിയുമായി ഇയാൾ അടുപ്പത്തിലാകുന്നത്. വീട്ടു ജോലിക്കായി യുഎഇയിലെത്തിയ യുവതി ജോലി സ്ഥലത്ത് നിന്നും മുങ്ങിനടക്കുന്നതിനിടെയാണ് ശ്രീലങ്കൻ യുവാവിനെ പരിചയപ്പെട്ടത്. ഇരുവരുടെയും പരിചയം പിന്നീട് പ്രണയമായി മാറി. ഷാർജയിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവാവ് കാമുകിക്കൊപ്പം താമസിക്കാൻ തീരുമാനിച്ചു. തുടർന്ന് ശ്രീലങ്കൻ യുവാവും യുവതിയും ഷാർജയിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ചായി താമസം.

 ഒരുമിച്ച് താമസം...

ഒരുമിച്ച് താമസം...

കഴിഞ്ഞ മൂന്ന് വർഷമായി ശ്രീലങ്കൻ യുവാവും യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ യുവതിയുമായി കടുത്ത പ്രണയത്തിലായ യുവാവ് കാമുകിയെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. കാമുകിയെ വിവാഹം ചെയ്ത് ഇനിയുള്ള കാലവും ഒരുമിച്ച് ജീവിക്കാനായിരുന്നു യുവാവ് സ്വപ്നം കണ്ടിരുന്നത്. ഇതിനുവേണ്ട തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ഇവരുടെ പ്രണയബന്ധത്തിൽ വിള്ളലുണ്ടാക്കിയ ആ സംഭവം നടക്കുന്നത്. താൻ പൊന്നു പോലെ സ്നേഹിച്ചിരുന്ന കാമുകി പെൺവാണിഭ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നതെന്ന സത്യം മനസിലാക്കിയതാണ് ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയതും പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതും.

 ജോലി കിട്ടിയെന്ന്...

ജോലി കിട്ടിയെന്ന്...

വീട്ടുജോലിക്കായി ഷാർജയിൽ എത്തിയ യുവതി സ്പോൺസറെ കബളിപ്പിച്ച് മുങ്ങിനടക്കുന്നതിനിടെയാണ് ശ്രീലങ്കൻ യുവാവുമായി പ്രണയത്തിലായത്. എന്നാൽ താൻ മുങ്ങിനടക്കുകയാണെന്ന കാര്യമോ, പെൺവാണിഭ കേന്ദ്രത്തിൽ ജോലി ചെയ്യുന്നുവെന്ന കാര്യമോ യുവതി ഇയാളോട് വെളിപ്പെടുത്തിയിരുന്നില്ല. കൊലപാതകം നടന്ന ദിവസം തനിക്ക് അജ്മാനിൽ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് യുവതി താമസ സ്ഥല്ത് നിന്നും പുറത്തുപോയത്. അജ്മാനിൽ തനിക്ക് ഒരു താൽക്കാലിക ജോലി ലഭിച്ചിട്ടുണ്ടെന്നും. താൻ അജ്മാനിലേക്ക് പോകുകയാണെന്നും പറഞ്ഞ് യുവതി ഫ്ലാറ്റിൽ നിന്നിറങ്ങി. ഇതിനിടെ, പരസ്പരം ബന്ധപ്പെടാൻ വേണ്ടി തന്റെ കൈയിൽ ഫോണില്ലെന്നും അതിനാൽ യുവാവിന്റെ ഫോൺ എടുക്കുന്നുണ്ടെന്നും യുവതി പറഞ്ഞിരുന്നു. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോണും എടുത്താണ് യുവതി അജ്മാനിലേക്ക് പോയത്.

അയൽവാസി പറഞ്ഞത്...

അയൽവാസി പറഞ്ഞത്...

അജ്മാനിലേക്ക് പോകാനായി യുവതി ഫ്ലാറ്റിൽ നിന്നിറങ്ങിയതിന് പിന്നാലെയാണ് ശ്രീലങ്കൻ യുവാവ് യഥാർത്ഥ സംഭവമെന്താണെന്ന് മനസിലാക്കിയത്. ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്ന ഒരാളാണ് ഇക്കാര്യം യുവാവിനോട് ആദ്യം പറഞ്ഞത്. ശ്രീലങ്കൻ യുവാവിന്റെ കാമുകി പറഞ്ഞത് പച്ചക്കള്ളമാണെന്നും, യുവതി പോയത് അജ്മാനിലേക്കല്ലെന്നും അയൽവാസി പറഞ്ഞു. തുടർന്ന് എന്താണ് ശരിക്കും സംഭവമെന്ന് ചോദിച്ച ശ്രീലങ്കൻ യുവാവിനോട് അയൽവാസി എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞു. യുവതി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ആവർത്തിച്ച ഇയാൾ, ഒരു പെൺവാണിഭ കേന്ദ്രത്തിലാണ് യുവതി ജോലി ചെയ്യുന്നതും വെളിപ്പെടുത്തി. അജ്മാനിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതി ഷാർജയിലെ പെൺവാണിഭ കേന്ദ്രത്തിൽ ലൈംഗിക തൊഴിലാളിയാണെന്നും, ഇപ്പോൾ അവിടേക്ക് പോയതാണെന്നും അയൽവാസി യുവാവിനോട് പറഞ്ഞു.

പെൺവാണിഭ കേന്ദ്രത്തിലേക്ക്...

പെൺവാണിഭ കേന്ദ്രത്തിലേക്ക്...

ഒരു ഏഷ്യൻ സ്ത്രീ നടത്തുന്ന ഷാർജയിലെ പെൺവാണിഭ കേന്ദ്രത്തിലേക്കാണ് യുവതി പോയതെന്നായിരുന്നു അയൽവാസിയുടെ വെളിപ്പെടുത്തൽ. ഇതുകേട്ട ഉടൻ ശ്രീലങ്കൻ യുവാവ് ഷാർജയിലെ പെൺവാണിഭ കേന്ദ്രത്തിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താൻ മൂന്നു വർഷമായി പ്രണയിച്ചിരുന്ന പെൺകുട്ടി പെൺവാണിഭ കേന്ദ്രത്തിലെ ലൈംഗിക തൊഴിലാളിയാണെന്ന് അയാൾക്ക് വ്യക്തമായി. ഇതിനുപിന്നാലെ യുവതിയെ ഫോണിൽ വിളിച്ച യുവാവ് നീ എവിടെയാണെന്ന് എനിക്കറിയാമെന്നും ഞാൻ നിന്റെ മുറിയുടെ മുൻപിലുണ്ടെന്നും പറഞ്ഞു. തുടർന്ന് പെൺവാണിഭ കേന്ദ്രത്തിലെ യുവതിയുടെ മുറിക്ക് മുൻപിലെത്തിയ ശ്രീലങ്കൻ യുവാവ് വാതിലിൽ ആഞ്ഞു ചവിട്ടി. തന്നെ കാമുകി വഞ്ചിച്ചെന്ന് മനസിലാക്കിയതോടെ നിയന്ത്രണം വിട്ട യുവാവ് മുറിക്ക് മുന്നിൽ നിന്ന് ഉറക്കെ ബഹളമുണ്ടാക്കി.

പുറത്തേക്ക്...

പുറത്തേക്ക്...

മുറിക്ക് മുന്നിൽ വച്ച് യുവാവ് ബഹളമുണ്ടാക്കിയതോടെ കാമുകിയായ യുവതി മുറിക്ക് പുറത്തിറങ്ങി. തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. തന്നെ വഞ്ചിച്ച യുവതിയുമായി തനിക്ക് ഇനി ഒരു ബന്ധവുമില്ലെന്ന് യുവാവ് ആവർത്തിച്ചു പറഞ്ഞു. തന്റെ മൊബൈൽ ഫോൺ ഇപ്പോൾ തന്നെ തിരികെ വേണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ബാഗിൽ നിന്ന് കാമുകന്റെ മൊബൈൽ ഫോൺ എടുക്കാനായി യുവതി മുറിക്ക് അകത്തേക്ക് പോയി. ഈ സമയത്താണ് ശ്രീലങ്കൻ യുവാവ് യുവതിയെ കുത്തിക്കൊന്നത്. യുവതി ബാഗ് തുറക്കുന്നതിനിടെ മുറിക്ക് അകത്തേക്ക് പ്രവേശിച്ച യുവാവ് പോക്കറ്റിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് യുവതിയെ കുത്തിക്കൊന്നത്.

 പലതവണ കുത്തി...

പലതവണ കുത്തി...

ആദ്യത്തെ കുത്തിന് ശേഷം കത്തി ശരീരത്തിൽ നിന്നും വലിച്ചൂരിയ യുവാവ് പിന്നീട് പലതവണ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. ശരീരമാസകലം കുത്തേറ്റ യുവതി രക്തം വാർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഇതിനിടെ മറ്റുളളവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പ്രതിക്ക് വേണ്ടി തിരച്ചിൽ നടത്തിയ പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഷാർജ പോലീസിന്റെ പിടിയിലായ യുവാവിന്റെ വിചാരണ കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഷാർജ ക്രിമിനൽ കോടതിയിൽ തുടങ്ങിയ കേസിന്റെ വിചാരണയിൽ സംഭവിച്ചതെല്ലാം യുവാവ് തുറന്നു പറഞ്ഞതായാണ് റിപ്പോർട്ട്.

രക്ഷിക്കാൻ ശ്രമിച്ചെങ്കിലും...

രക്ഷിക്കാൻ ശ്രമിച്ചെങ്കിലും...

താൻ ജീവനുതുല്യം പ്രണയിച്ചിരുന്ന പെൺകുട്ടി ഒരു വേശ്യയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ പെട്ടെന്നുള്ള ദേഷ്യത്തിലാണ് അങ്ങനെ ചെയ്തതെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞത്. യുവതിയെ പലതവണ കത്തി കൊണ്ട് കുത്തിയെന്ന് സമ്മതിച്ച പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ചു. സംഭവത്തിന് ശേഷം യുവതിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി താൻ ശ്രമിച്ചിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്ന ടാക്സി ഡ്രൈവർമാർ ആരും വാഹനത്തിൽ കയറ്റാൻ സമ്മതിച്ചില്ല. ചോരയൊലിപ്പിച്ച ശരീരം വാഹനത്തിൽ കയറ്റാനുള്ള മടിയും കേസിൽ കുടുങ്ങുമോ എന്ന ഭയവുമാണ് ഡ്രൈവർമാരെ പിന്തിരിപ്പിച്ചത്. ഇതിനിടെ, തന്നോട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും ചിലർ നിർദേശം നൽകിയതായി യുവാവ് കോടതിയിൽ പറഞ്ഞു.

 ഇഷ്ടമായിരുന്നു...

ഇഷ്ടമായിരുന്നു...

സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പാകിസ്താൻ പൗരനാണ് എത്രയും പെട്ടെന്ന് രക്ഷപ്പെടാൻ നിർദേശിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും, എന്നാൽ തൊട്ടടുത്ത സ്ഥലത്ത് വച്ച് തന്നെ പോലീസ് പിടികൂടിയെന്നും യുവാവ് കോടതിയിൽ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയോട് തനിക്ക് എന്നും പ്രണയമായിരുന്നെന്നും, പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ആ ക്രൂരകൃത്യം ചെയ്തതെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് അതീവ ദു:ഖമുണ്ടെന്നും യുവാവ് പറഞ്ഞു. വിചാരണയ്ക്കിടെ കോടതിയിൽ വിങ്ങിപ്പൊട്ടിയ യുവാവ് അവളെ എന്നും ഇഷ്ടമായിരുന്നെന്നും ആവർത്തിച്ചു പറഞ്ഞു.

 നടപടികൾ...

നടപടികൾ...

യുവതിയെ കുത്തിക്കൊന്ന കേസിൽ വിചാരണ ആരംഭിച്ച ഷാർജ ക്രിമിനൽ കോടതി പ്രതിയായ ശ്രീലങ്കൻ യുവാവിന് പറയാനുള്ളതെല്ലാം വ്യക്തമായി കേട്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ തനിക്ക് പറയാനുള്ളതെല്ലാം കോടതിയെ അറിയിക്കാനായി ഒരു വിവർത്തകനെ അനുവദിക്കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ തനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുഖേനയാണ് ശ്രീലങ്കൻ യുവാവ് ഇക്കാര്യം കോടതിയോട് ആവശ്യപ്പെട്ടത്. ഇതിനുപുറമേ കൊല്ലപ്പെട്ട യുവതിയുമായി കേസ് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി ദയാധനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. ഈ ചർച്ചകളിൽ പരിഹാരമുണ്ടായാൽ പ്രതിയുടെ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

അലിഭായിയുടെ കുറ്റസമ്മത മൊഴി പുറത്ത്.. രാജേഷിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് സുഹൃത്ത്! പ്രണയം വില്ലൻ

ആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു; ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
srilankan youth killed his lover in sharjah.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്