ദക്ഷിണ കൊറിയയ്ക്ക് പണി കൊടുത്ത് കിം, വീണ്ടും 'ഷോക്ക് ട്രീറ്റ്‌മെന്റ്'; എല്ലാത്തിനും പിന്നില്‍ ഒരു കാരണം...!!!
പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മരണപ്പെട്ടെന്ന് തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഇപ്പോഴും ഉറപ്പ് വന്നിട്ടില്ല. എന്നാല്‍ ഉത്തരകൊറിയയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഉത്തരകൊറിയയില്‍ നിന്നും ഏറ്റവും അവസാനമായി പുറത്തുവരുന്ന വാര്‍ത്ത ദക്ഷിണ കൊറിയയുമായുള്ള എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഉത്തരകൊറിയ അവസാനിപ്പിക്കുന്നു എന്നാണ്. ഇര രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശയവിനിമയം
ഉത്തരകൊറിയ ശത്രുരാജ്യമെന്ന് കണക്കാക്കുന്ന ദക്ഷിണകൊറിയയുമായുള്ള സൈനികവും രാഷ്ട്രീയവുമായ എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ പൊങ്യാങ് വിരുദ്ധ ലഘുലേഖകള്‍ അയക്കുന്നത് സംബന്ധിച്ച് ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഇങ്ങനെ ഒരു തീരുമാനം പുറത്തുവന്നത്.

പൂര്‍ണമായും നിര്‍ത്തിവയ്ക്കും
ജൂണ്‍ 9ന് ഉച്ചയ്ക്ക് 12 മുതല്‍ ഇരു കൊറിയകളും തമ്മിലുള്ള എല്ലാ ആശയവിനിമയ സംവിദാനങ്ങളും പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ രണ്ട് രാജ്യങ്ങളിലെ സൈനികരുടെ ആശയവിനിമയം, ട്രെയല്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍, വര്‍ക്കേഴ്‌സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മറ്റിയും സൗത്ത് കൊറിയന്‍ പ്രസിഡന്റിന്റെ ബ്ലൂം ഹൗസും തമ്മിലുള്ള ഹോട്ട് ലൈന്‍ സംവിധാനവും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലെയ്‌സണ്‍ ഓഫീസ്
ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണ കൊറിയയുമായുള്ള ലെയ്‌സണ്‍ ഓഫീസ് അടക്കുമെന്നും അവരെ ദുരിതത്തിലാക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമന്നും ഉത്തരകൊറിയ അറിയിച്ചിരുന്നു. ഭീഷണിയുടെ സ്വരത്തിലാണ് അന്ന് ഇക്കാര്യം അറിയിച്ചത്. ലഘുലേഖകള്‍ അയക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെ തടഞ്ഞില്ലെങ്കില്‍ ദക്ഷിണ കൊറിയയുമായി ഒപ്പുവെച്ച സൈനിക കരാര്‍ റദ്ദാക്കുമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങും അറിയിച്ചിരുന്നു.

വെടിവയ്പ്പ്
അതേസമയം, മരണം സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ കിം ജോങ് ഉന്‍ ഒരു ഫാക്ടറിയുടെ ഉദ്ഘാടനത്തിന് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ദക്ഷിണകൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തരകൊറിയ വെടിവയ്പ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ സൈന്യം തിരിച്ചടിയും നല്‍കിയിരുന്നു.
Recommended Video

തിരിച്ചടിച്ച് ദക്ഷിണ കൊറിയ
ഉത്തരകൊറിയ പ്രകോപനം സൃഷ്ടിച്ചതോടെ ദക്ഷിണ കൊറിയന്‍ സൈന്യം രണ്ട് റൗണ്ട് വെടിവച്ചു. അതേസമയം, വെടിവയ്പ്പില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്് സൈന്യം വ്യക്തമാക്കിയിരുന്നു. 248 കിലോ മീറ്റര്‍ നീളവും നാല് കിലോ മീറ്റര്‍ വീതിയുമാണ് ഇരുകൊറിയകള്‍ക്കും തമ്മിലുള്ളത്. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതികരിച്ച ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു. കിം കൊറോണയെ പ്രതരോധിക്കുന്നതിനാണ് പൊതുപരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നതെന്ന തരത്തില്‍ ദക്ഷിണ കൊറിയന്‍ മന്ത്രി പ്രസ്താവന നടത്തിയിരുന്നു.












Click it and Unblock the Notifications