കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടെത്തിയത് വിമാനത്തിന്റെ അവശിഷ്ടമല്ല

  • By Gokul
Google Oneindia Malayalam News

ജക്കാര്‍ത്ത: കാണാതായ വിമാനത്തിന്റെതെന്ന് രീതിയില്‍ കടലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ എയര്‍ ഏഷ്യ വിമാനത്തിന്റെതല്ലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. തകര്‍ന്നുവീണെന്നു കരുതുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്തോനേഷ്യന്‍ അധികൃതരുടെ വിശദീകരണം.

വിമാനത്തിനുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. സ്ഥിതീകരിക്കപ്പെടുന്ന തെളിവുകളൊന്നും ഇതുവരെയായി ലഭിച്ചിട്ടില്ല. 30 ഹെലികോപ്ടറുകളും 5 കപ്പലുകളും വിമാനത്തിനായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയുടെ വടക്കു കിഴക്കായി ജാവ കടലിലുള്ള ബാങ്ക ദ്വീപ് കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്.

air-asia-missing

ഇന്‍ഡോനേഷ്യയിലെ കളിമന്താന് സമീപമുള്ള നന്‍ഗ ദ്വീപിന് സമീപത്തെ കടലില്‍ എണ്ണപ്പാട കണ്ടെന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തിരച്ചിലുകാര്‍ കണ്ടെടുത്തവ കാണാതായ വിമാനത്തിന്റെതല്ലെന്ന് സ്ഥിതീകരിച്ചു. സൈന്യം വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ രാപ്പകലില്ലാതെ തുടരുകയാണെന്ന് ഇന്‍ഡോനേഷ്യയുടെ വൈസ് പ്രസിഡന്റ് ജൂസഫ് കല്ല അറിയിച്ചു.

162 യാത്രക്കാരുമായി ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യയുടെ വിമാനമാണ് ആകാശമധ്യേവെച്ച് അപ്രത്യക്ഷമായത്. വിമാനം തകര്‍ന്ന് 48 മണിക്കൂര്‍ കഴിയുമ്പോഴും വിമാനത്തിന്റെ അപ്രത്യക്ഷമാകല്‍ ഇപ്പോഴും ദുരൂഹതയിലാണ്. വിമാനം കടലിന്റെ ആഴങ്ങള്‍ ആണ്ടുപോയിട്ടുണ്ടാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.

English summary
Still No Signs Of Missing AirAsia Airplane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X