മൊബൈല്‍ ഫോണുകള്‍ തലച്ചോറിലെ ക്യാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് പഠനം
മൊബൈല്‍ ഫോണ്‍ ഉപയോഗവും തലച്ചോറിലെ ക്യാന്‍സറും തമ്മില്‍ ബന്ധമില്ലെന്ന് പഠനം. മൊബൈല്‍ ഫോണിന്റെ ഉപയോഗം കൊണ്ട് ഓസ്‌ട്രേലിയയില്‍ 30 വര്‍ഷത്തിനിടെ തലച്ചോറിലെ ക്യാന്‍സറിന്റെ തോത് വര്‍ദ്ധിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു പഠനം നടത്തിയത്.
മൊബൈല്‍ ഫോണികളുടെ വരവ് തലച്ചോറിലെ ക്യാന്‍സറിന്റെ തോത് വര്‍ദ്ധിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടിയായിരുന്നു സിഡ്‌നിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിട്ടുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, അതിന് മൊബൈല്‍ ഫോണിനുള്ള പങ്കും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിഡ്‌നിയിലെ ക്യാന്‍സര്‍ എപ്പിഡെമിയോളജി മാസികയാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മൊബൈല്‍ ഉപയോഗം
1987 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ 19,858 പുരുഷന്മാരിലും 14,222സ്ത്രീകളിലും തലച്ചോറിലെ ക്യാന്‍സര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഉപയോഗം 90 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും തലച്ചോറിലെ ക്യാന്‍സറിനുള്ള കാരണം ഇത് മാത്രമല്ലെന്നാണ് പുതിയ പഠനം വിലയിരുത്തുന്നത്.

ജനിത ഘടകങ്ങളുടെ പങ്ക്
സിഡ്‌നി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് വിവിധ പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രായവും ജനിത ഘടകങ്ങളും തലച്ചോറിലെ ക്യാന്‍സറിന് കാരണമാകുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തിനൊപ്പമാണ് ഈ വിഷയും പഠന വിധേയമാക്കിയത്.

മൊബൈല്‍ ഉപയോഗം
1987-2012 വരെയുളള കാലഘട്ടത്തിനുള്ളില്‍ 19,858 പുരുഷന്‍മാരേയും 14,222 സ്ത്രീകള്‍ക്കുമാണ് തലച്ചോറിന് ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്. സാധാണ ബ്രെയിന്‍ ക്യാന്‍സര്‍ വരുന്നത് 70 വയസ്സിനു മുകളിലുളള പുരുഷന്‍മാരിലാണെന്ന് പഠനങ്ങള്‍ പറയുന്നു, എന്നാല്‍ അത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു കാരണം അല്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 1982 പ്രായഘടനയിലുള്ളവരില്‍ രോഗം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ വരുന്നത് 1987 മുതലാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ഫോണിന്റെ സ്വാധീനം
ക്യാന്‍സറിന് നേരിട്ട് മൊബൈല്‍ ഫോണിന്റെ ഉപയോഗം ക്യാന്‍സര്‍ ബാധിക്കുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നില്ലെങ്കിലും ആകെ ക്യാന്‍സര്‍ ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയില്‍ 50 ശതമാനം മൊബൈല്‍ ഫോണിന്റെ സ്വാധീനം കൊണ്ടാണെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. 1,866 കേസുകളാണ് 2012ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.













Click it and Unblock the Notifications