
സ്ത്രീയെ കുത്തി കൊന്നു; ആടിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
ഖാര്‍ത്തൂം: കൊലപാതക കുറ്റത്തിന് ആടിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് സുഡാന്‍ കോടതി. ഒരു സ്ത്രീ ആടിന്റെ കുത്തേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിലാണ് കോടതിയുടെ വിചിത്ര വിധി. ദക്ഷിണ സുഡാന്‍ സ്വദേശിനി ആദിയു ചാപ്പിംഗ് എന്ന 45കാരിയെയാണ് ആട് കുത്തി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ആട് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
ആദിയു ചാപ്പിംഗിന്റെ വാരിയെല്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. തലയിലും ആടിന്റെ കുത്തേറ്റു. യുവതിയെ രക്ഷിക്കാന്‍ സമീപത്തുള്ളവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു ആടിന്റെ ആക്രമണം. ഇതിന് പിന്നാലെ ആടിനും ഉടമയ്ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് ആടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു
റംബെകിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. എന്നാല്‍ ഉടമ നിരപരാധിയാണ് എന്നും കുറ്റം ചെയ്തത് ആടാണ് എന്നും മേജര്‍ എലിജ മബോര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആടാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും ആടിനെ അറസ്റ്റ് ചെയ്യണമെന്നും മേജര്‍ എലിജ മബോര്‍ പറഞ്ഞു. കൂടാതെ ആടിന്റെ ആക്രമണത്തിന് ഇരയായ സ്ത്രീയുടെ വീട്ടിലേക്ക് ആടിന്റെ ഉടമ അഞ്ച് പശുക്കളെ ദാനം ചെയ്യണമെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
അതേസമയം ശിക്ഷാ കാലയളവിന് ശേഷം ഈ ആടിനേയും ആദിയു ചാപ്പിംഗിന്റെ കുടുംബത്തിന് നല്‍കും. ഒരു വ്യക്തിയെ കൊല്ലുന്ന ഏതൊരു വളര്‍ത്തുമൃഗത്തേയും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ലേക്‌സ് സ്റ്റേറ്റിലെ പരമ്പരാഗത നിയമങ്ങള്‍ പറയുന്നത്. അതേസമയം ആടിനെ ജയിലില്‍ പാര്‍പ്പിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ലേക്ക്സ് സ്റ്റേറ്റിലെ അഡ്യുവല്‍ കൗണ്ടി ആസ്ഥാനത്തുള്ള സൈനിക ക്യാമ്പിലേക്ക് ആടിനെ മാറ്റും എന്നാണ് റിപ്പോര്‍ട്ട്.
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
ആടിന്റെ ഉടമയും ഇരയുടെ കുടുംബവും ബന്ധുക്കളും അയല്‍ക്കാരുമാണ്. ഡുവോണി മന്യാങ് ധാലാണ് ആടിന്റെ ഉടമ. കഴിഞ്ഞ വര്‍ഷം യു എസില്‍ ഒരു ഫാമില്‍ ആടിന്റെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. മാനസികാരോഗ്യ ചികിത്സയില്‍ മൃഗങ്ങളെ ഉപയോഗിക്കുന്ന മസാച്യുസെറ്റ്സിലെ ഫാമില്‍ ജോലി ചെയ്യുന്നതിനിടെ 73 കാരനായ സന്നദ്ധപ്രവര്‍ത്തകയായ കിം ടെയ്ലറെ ആടുകള്‍ ആവര്‍ത്തിച്ച് ഇടിച്ച് വീഴ്ത്തുകയായിരുന്നു.