കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു ഒരാള്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെ തൊട്ടടുത്തുവെച്ചാണ് ചാവേറാക്രമണം ഉണ്ടായതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

തിങ്കളാഴ്ച രാവിലെയാണ് കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല.

kabul

എന്നാല്‍, താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന സംശയവുമുണ്ട്. കഴിഞ്ഞാഴ്ച കാബൂളില്‍ താലിബാന്റെ ആക്രമണം ഉണ്ടായിരുന്നു. ഇയാള്‍ എങ്ങനെ വിമാനത്താവള പരിസരത്ത് എത്തിപ്പെട്ടുവെന്നത് വ്യക്തമല്ല. പിക്കപ് ട്രക്കിലെത്തിയാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്നും പറയുന്നുണ്ട്.

സ്‌ഫോടക വസ്തുക്കള്‍ ദേഹത്ത് ഘടിപ്പിച്ചാണ് ചാവേര്‍ എത്തിയതെന്ന് ദൃക്‌സാക്ഷി പറയുന്നു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

English summary
An Afghan official says at least one person was killed in a suicide car bomb attack near the Kabul airport, but there were no other immediate details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X