അമ്മ പ്രസവിച്ചത് മകന്‍റെ കുഞ്ഞിനെ...ഈ അമ്മയ്ക്ക് നേരിടേണ്ടി വന്നത്.

  • Written By: Desk
Subscribe to Oneindia Malayalam

പത്ത് മാസം ചുമന്ന് പ്രസവിച്ച സ്വന്തം മകന്‍റെ കുഞ്ഞിനേയും പ്രസവിക്കേണ്ടി വരിക. ലോകത്തിലെ ഒരമ്മയ്ക്കും ഒരു പക്ഷേ ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടാവില്ല. പറയുന്നത് ടെക്സസ് സ്വദേശിയായ പാറ്റി എന്ന സ്ത്രീയെ കുറിച്ചാണ്. പാറ്റിയുടെ മകന്‍ കോഡിയും ഭാര്യ കെയ്ലയ്ക്കും കുട്ടികള്‍ ഉണ്ടാകില്ലെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് തന്‍റെ മകന് വേണ്ടി വീണ്ടും ഒരമ്മയാകാന്‍ ഇവര്‍ ഒരുങ്ങിയത്.

 വീണ്ടും ഗര്‍ഭം ധരിക്കാന്‍

വീണ്ടും ഗര്‍ഭം ധരിക്കാന്‍

പതിനേഴാം വയസില്‍ ഭാഗികമായി ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാലാണ് കെയ്ലയ്ക്ക് അമ്മയാകാന്‍ കഴിയാതിരുന്നത്. അതിനാല്‍ ഇനിയൊരു കുഞ്ഞിനെ വേണമെങ്കില്‍ വാടക ഗര്‍ഭത്തിലൂടെ മാത്രമേ സാധിക്കൂവെന്നായി ഡോക്ടര്‍. ഇതോടെയാണ് തന്‍റെ മകനും മരുമകള്‍ക്കും വേണ്ടി പാറ്റി എന്ന അമ്മ വീണ്ടും ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്.

എങ്കിലും

എങ്കിലും

വാടക ഗര്‍ഭത്തിനായി ആദ്യം മറ്റാരേയെങ്കിലുമായിരുന്നു കോഡിയും ഭാര്യയും അന്വേഷിച്ചത്. എന്നാല്‍ അമ്മ പാറ്റി തമാശയ്ക്ക് പറഞ്ഞ ഒരു കാര്യമാണ് സ്വന്തം അമ്മയെ തന്നെ തെരഞ്ഞെടുക്കാനുള്ള ഇവരുടെ തിരുമാനത്തിന് കാരണമായത്.

ഞാന്‍ മതിയോ

ഞാന്‍ മതിയോ

നിന്‍റെ കുഞ്ഞിനെ വേണേല്‍ ഞാന്‍ തന്നെ ചുമക്കാം എന്ന് തമാശയായി പാറ്റി മകനോട് പറഞ്ഞു. തന്‍റെ കുഞ്ഞിനെ തന്‍റെ അമ്മയോളം കരുതലോടെ മറ്റാരും നോക്കില്ലെന്ന ചിന്ത അങ്ങനെ കോഡിയുടെ മനസില്‍ കേറി. അതോടെ അമ്മയിലൂടെ തന്നെ മതി തനിക്ക് കുഞ്ഞെന്ന് കോഡി തിരുമാനിച്ചു.

ഒടുവില്‍

ഒടുവില്‍

കെയ്‌ലയുടെ അണ്ഡവും കോഡിയു‌ടെ ബീജവും പാറ്റിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മെയ്യിലാണ് കോഡിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന സന്തോഷ വാര്‍ത്ത പാറ്റി പങ്കുവെച്ചത്.

പിന്നെ സന്തോഷം

പിന്നെ സന്തോഷം

പിന്നെ സന്തോഷത്തിന്‍റെ നാളുകളായിരുന്നു. നിറവയറുമായി നില്‍ക്കുന്ന പാറ്റിയോടൊപ്പം പ്രഗ്നന്‍സി ഷൂട്ടും ഇവര്‍ ചെയ്തു. ഒടുവില്‍ അവന്‍ തന്‍റെ മുത്തശ്ശിയിലൂടെ ഈ ലോകത്തേക്ക് എത്തി.

പക്ഷേ

പക്ഷേ

എന്നാല്‍ മകന്‍റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച പാറ്റിയെ തേടി പല വിമര്‍ശനങ്ങളും എത്തി. അതേസമയം പാറ്റി ചെയ്തത് മാതൃകാപരമായ ഒരു തിരുമാനമാണെന്ന് പറയുന്നവരും ഉണ്ട്.

English summary
Mom Carries Her Son’s Baby And The Story Behind It Is Beautiful

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്