സൗദി രാജകുമാരന്‍മാര്‍ക്ക് വന്‍ കെണി; സ്വിസ് ബാങ്കുകളും സമ്മതിച്ചു, അന്വേഷിക്കാന്‍ വിദേശികളും

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദി രാജകുമാരന്‍മാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയിലെ രാജകുമാരന്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അഴിമതിയുടെ പേരില്‍ സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍തോതില്‍ പണം കുമുഞ്ഞുകൂടിയെന്നും സംശയകരമായ ഇടപാടുകള്‍ നടന്നുവെന്നും സ്വിസ് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

  ചില വിദേശരാജ്യങ്ങളോട് സൗദി രാജകുമാരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് വിശദീകരണ റിപ്പോര്‍ട്ട് ഭരണകൂടം തേടിയിട്ടുണ്ട്. തുടര്‍ന്നാണ് ജിസിസി രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നത്. സ്വിറ്റ്‌സര്‍ലാന്റ് വിവരങ്ങള്‍ ഇതുവരെ സൗദി ഭരണകൂടത്തിന് കൈമാറിയിട്ടില്ല. അതിനിടെ, സൗദിയിലെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് യൂറോപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയിലേക്ക് ക്ഷണിച്ചു. സൗദിയിലെ കൂട്ട അറസ്റ്റുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലെ വിവരങ്ങള്‍ ഇങ്ങനെ...

  നിരവധി ഇടപാടുകള്‍

  നിരവധി ഇടപാടുകള്‍

  ബാങ്ക് അക്കൗണ്ടുകളിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്ന സ്വിറ്റ്‌സര്‍ലാന്റ് പോലീസിന്റെ ഒരു വിഭാഗമാണ് സ്വിസ് മണി ലോണ്ടറിങ് റിപ്പോര്‍ട്ടിങ് ഓഫീസ്. സ്വിസ് ബാങ്കുകള്‍ ഈ ഓഫീസിനാണ് സൗദി രാജകുമാരന്‍മാരുടെ വിവരങ്ങള്‍ കൈമാറിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംശയകരമായ നിരവധി ഇടപാടുകള്‍ രാജകുമാരന്‍മാരുടെ അക്കൗണ്ടുകള്‍ വഴി നടന്നിട്ടുണ്ട്.

  ഇരുപതോളം റിപ്പോര്‍ട്ടുകള്‍

  ഇരുപതോളം റിപ്പോര്‍ട്ടുകള്‍

  സ്വിസ് ബാങ്കുകള്‍ക്ക് വേണ്ടി അവരുടെ അഭിഭാഷകരാണ് പോലീസിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇരുപതോളം റിപ്പോര്‍ട്ടുകളാണ് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്. സൗദിയില്‍ അറസ്റ്റിലായ രണ്ടു രാജകുമാരന്‍മാരെ കുറിച്ചാണ് പ്രധാനമായും റിപ്പോര്‍ട്ടുള്ളതെന്ന് വാര്‍ത്തയില്‍ സൂചന നല്‍കുന്നു.

  പേരുകള്‍ പുറത്തുവിടാതെ

  പേരുകള്‍ പുറത്തുവിടാതെ

  എന്നാല്‍ ഏത് വ്യക്തിയാണ് അഴിമതി നടത്തിയതെന്നും നിയമം ലംഘിച്ച് പണം നിക്ഷേപിച്ചതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന് സ്വിസ് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് അവര്‍ ബന്ധപ്പെട്ട ഏജന്‍സിയെ അറിയിക്കുകയുംം ചെയ്യും.

  കരാറുണ്ടാക്കിയ രാജ്യങ്ങള്‍ക്ക്

  കരാറുണ്ടാക്കിയ രാജ്യങ്ങള്‍ക്ക്

  ലോകത്തെ ധനികര്‍ക്കെല്ലാം സ്വിസ് ബാങ്കുകളില്‍ വന്‍തോതില്‍ രഹസ്യനിക്ഷേപമുണ്ട്. അടുത്തിടെ ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന ഒട്ടേറെ രേഖകള്‍ പുറത്തുവന്നിരുന്നു. വിദേശികള്‍ക്ക് അക്കൗണ്ടുകള്‍ തുടങ്ങാനും പണമിടപാട് നടത്താനും സ്വിസ് നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ നേരത്തെ കരാറുണ്ടാക്കിയ രാജ്യങ്ങള്‍ക്ക് അവരുടെ ആവശ്യപ്രകാരം അക്കൗണ്ട് വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലാന്റ് നല്‍കുകയും ചെയ്യും.

  അപേക്ഷ നല്‍കണം

  അപേക്ഷ നല്‍കണം

  സൗദി ഭരണകൂടം സ്വിറ്റസര്‍ലാന്റിനോട് രേഖകള്‍ കൈമാറാന്‍ ഇതുവരെ ഔദ്യോഗികമായി അപേക്ഷിച്ചിട്ടില്ല. സ്വിസ് അധികൃതര്‍ രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. സൗദിയിലെ അറസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു സൗദി രാജകുമാരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന.

  ഒത്തുതീര്‍പ്പിന് പണം നല്‍കും

  ഒത്തുതീര്‍പ്പിന് പണം നല്‍കും

  അതേസമയം, അറസ്റ്റിലായ സൗദി രാജകുമാരന്‍മാര്‍ കേസില്‍ നിന്നു രക്ഷപ്പെടുന്നതിന് പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി ഉപയോഗിക്കുന്നത് സ്വിസ് ബാങ്കുകളിലെ പണമാണ്. ഈ പണം രാജകുമാരന്‍മാര്‍ പറയുന്ന പോലെ കൈമാറുമെന്ന് സ്വിസ് ബാങ്കുകള്‍ അറിയിച്ചു.

   10000 കോടിയുടെ അഴിമതി

  10000 കോടിയുടെ അഴിമതി

  10000 കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് നേരത്തെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായവരില്‍ പ്രമുഖനായ മയ്തിബ് ബിന്‍ അബ്ദുല്ല നഷ്ടപരിഹാരത്തുക നല്‍കിയാണ് തടവില്‍ നിന്നു കഴിഞ്ഞദിവസം മോചിതനായത്. ബാക്കിയുള്ളവരും സമാനമായ നീക്കം നടത്തുന്നുണ്ട്.

  ഗള്‍ഫില്‍ വ്യാപക പരിശോധന

  ഗള്‍ഫില്‍ വ്യാപക പരിശോധന

  ജിസിസിയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യ അറസ്റ്റിലായവരുടെ ബാങ്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലും കുവൈത്തിലും യുഎഇയിലും ബാങ്കുകളില്‍ പരിശോധന നടന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലുള്ളതിനേക്കാള്‍ ഇരട്ടി പണം ഇവര്‍ സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം.

   വര്‍ഷങ്ങള്‍ നീണ്ട നിക്ഷേപം

  വര്‍ഷങ്ങള്‍ നീണ്ട നിക്ഷേപം

  യൂറോപ്പിലെ നിക്ഷേപം സൗദി രാജകുമാരന്‍മാര്‍ അടുത്തിടെ നടത്തിയതല്ല. 30 മുതല്‍ 50 വരെ വര്‍ഷങ്ങള്‍ക്കിടെ വിവിധ ഘട്ടങ്ങളിലായി നിക്ഷേപിച്ചതാണ്. സൗദി അറേബ്യ ആവശ്യപ്പെട്ടാല്‍ മാത്രമേ വിശദാംശങ്ങള്‍ കൈമാറുകയുള്ളൂവെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലുള്ളവരെ ഉദ്ധരിച്ച് ഫൈനാല്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

  വിദേശ ഉദ്യോഗസ്ഥരും

  വിദേശ ഉദ്യോഗസ്ഥരും

  അതേസമയം, സൗദിയിലെ അഴിമതി വിരുദ്ധ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പാശ്ചാത്യരാജ്യങ്ങലില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ സൗദി ധനമന്ത്രാലയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ സഹായിക്കും. രഹസ്യനിക്ഷേപം എങ്ങനെ കണ്ടെത്തും, എത്ര പിഴ ഈടാക്കും എന്നീ കാര്യങ്ങളിലാണ് ഇവര്‍ സഹായിക്കുക. വിദേശത്തെ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ഈ സംഘത്തെ സൗദി ചുമതലപ്പെടുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

  English summary
  Switzerland’s banks have begun reporting suspicious account activity among some of their Saudi Arabian clients to the Swiss Money Laundering Reporting Office, part of the federal police service, according to people close to the situation.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്