കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഫീ ഷോപ്പ് അക്രമം; ബന്ദി മരിച്ചത് പോലീസ് വെടിയേറ്റ്

  • By Gokul
Google Oneindia Malayalam News

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 ന് ഉണ്ടായ അക്രമത്തില്‍ സ്ത്രീ മരിച്ചത് ഓസ്‌ട്രേലിയന്‍ പോലീസിന്റെ വെടിയേറ്റെന്ന് റിപ്പോര്‍ട്ട്. ആക്രമത്തിന്റെ കേസ് നടക്കുന്ന കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് സര്‍ക്കാര്‍ ഇക്കാര്യം പുറത്തുപറയുന്നത്.

കത്രീന ഡൗസന്‍ എന്ന സ്ത്രീയാണ് അക്രമിയെ തുരത്താനായി പോലീസ് ഇരച്ചു കയറിയപ്പോള്‍ കൊല്ലപ്പെട്ടത്. പോലീസ് വെടിവെപ്പിന്റെ ഇടയില്‍പ്പെട്ട് ആറു ബുള്ളറ്റുകള്‍ അവര്‍ക്കേറ്റെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.


ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായി എന്ന് സംശയിക്കുന്ന ഇറാനിയായ മാന്‍ ഹാറൂന്‍ മോനിസ് ആണ് കോഫി ഷോപ്പില്‍ അക്രമം നടത്തിയത്. 18 പേരെ പതിനാറു മണിക്കൂര്‍ നേരം ബന്ദിയാക്കിയ ഇയാള്‍ പിന്നീട് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കോഫീഷോപ്പ് മാനേജരെ അക്രമി വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.

ഒറ്റയ്ക്ക് ഒരു കോഫിഷോപ്പിലെ മുഴുവന്‍ പേരെയും ബന്ദിയാക്കിയ ഇയാള്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ് കൊല്ലപ്പെട്ടത്. ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ മോനിസ് ഇറാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ അഭയാര്‍ഥിയായി എത്തിയതായിരുന്നു.

English summary
Sydney coffee shop attack; Katrina Dawson was killed by police bullets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X