സിഡ്‌നിയിലെ ബന്ദി നാടകം: ആരാണ് ആ 'പ്രവാചകന്‍'
സിഡ്‌നി: ഭീതിപ്പെടുത്തുന്ന 16 മണിക്കൂറുകള്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ഒറ്റയാള്‍ തീവ്രവാദ മുന്നേറ്റത്തിന് ഒടുവില്‍ ഓസ്‌ട്രേലിയന്‍ പോലീസിന്റെ കമാന്‍ഡോ ആക്രമണത്തില്‍ അവസാനമായി. ബന്ദിയാക്കിവനും ബന്ദികളും അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
താന്‍ പ്രവാചകനാണെന്ന് അവകാശപ്പെടുന്ന ആളാണ് കൊല്ലപ്പെട്ട മാന്‍ ഹാറൂണ്‍ മോനിസ്. അമ്പത് കാരനായ ഇള്‍ക്കെതിരെയുള്ള കേസുകളെ കുറിച്ച് കേട്ടാല്‍ ഞെട്ടും. സ്ത്രീ പീഡനവും കൊലപാതകവും അടക്കം നാല്‍പതിലധികം കേസുകളുണ്ട്.
പാല്‍ കൊടുത്ത കൈക്ക് തന്നെ കൊത്തുക എന്ന ചൊല്ല് പോലെയാണ് മോനിസിന്റെ കാര്യം. സ്വന്തം രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോള്‍ അഭയം നല്‍കിയ രാജ്യത്തിനെതിരെ തന്നെ യുദ്ധം ചെയ്തു.
സ്വയം പ്രവാചകനെന്ന് പ്രഖ്യാപിച്ച ആ ഭീകരനെ കുറിച്ച്...

ഇറാനി
ഇറാനില്‍ ആയിരുന്നു മാന്‍ ഹാറൂണ്‍ മോനിസ്. അവിടെ മതവിരുദ്ധ പ്രഭാഷണങ്ങള്‍ നടത്തിയതിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ടു. 1996 ല്‍ അഭയാര്‍ത്ഥിയായി ഓസ്‌ട്രേലിയയില്‍

വിവാദങ്ങള്‍
ഓസ്‌ട്രേലിയയില്‍ വന്നപ്പോള്‍ തന്നെ മോനിസ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സൈനികരുടെ വീടുകളിലേക്ക് ഭീഷണിപ്പെടുത്തുന്നതും അപകീര്‍ത്തികരവും ആയ കത്തുകള്‍ അയച്ചുകൊണ്ടായിരുന്നു തുടക്കം.

ഷിയയില്‍ നിന്ന് സുന്നിയിലേക്ക്
ഷിയ വിഭാഗത്തിലായിരുന്നു മോനിസ് ആദ്യം. എന്നാല്‍ പിന്നീട് സുന്നിയായി. അങ്ങനെയാണ് ഐസിസിനോട് ആരാധന മൂത്തത്.

പീഡന കേസുകള്‍
ഇയാള്‍ക്കെതിരെ 22 ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മോശം പെരുമാറ്റത്തിന് 14 കേസുകള്‍ വേറേയും ഉണ്ട്.

മത തട്ടിപ്പ്
ആത്മീയ ചികിത്സയുടെ പേരില്‍ നടത്തിയ തട്ടിപ്പുകള്‍ക്ക് 40 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവില്‍ ഉണ്ടായിരുന്നു.

കൊലക്കേസ്
മുന്‍ കാമുകിയെ ക്രൂരമായി കൊല ചെയ്ത കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.

കുട്ടികളെ കാണാന്‍
കേസില്‍ ജാമ്യത്തിലിറങ്ങിയ തനിക്ക് തന്റെ കുട്ടികളെ കാണാന്‍ പോലും അനുവാദം ലഭിച്ചിരുന്നില്ലെന്നാണ് ഇയാള്‍ തന്റെ വെബ്‌സൈറ്റില്‍ എഴുതിയിരുന്നത്.

ജൂലിയന്‍ അസഞ്ജിനെ പോലെ?
താനും വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജും ഒരുപോലെയാണെന്നാണ് മോനിസ് അവകാശപ്പെടുന്നത്. അസാഞ്ജിനെ പോലെ തന്നെ അധികാരികള്‍ പിന്തുടരുകയാണെന്നും ഇയാള്‍ വെബ്‌സൈറ്റില്‍ എഴുതിയിരുന്നു.

യഥാര്‍ത്ഥ പേര്
മഗേന്തി ബൗയേര്‍ഡി എന്നാണ് ഇയാളുടെ ശരിക്കുമുളള പേര്. തന്റെ പേര് ആയത്തൊള്ള മഗേന്തി ബൗയേര്‍ഡിയാണെന്ന് ഒരു ടിവി അഭിമുഖത്തില്‍ മുമ്പ് ഇയാള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications