Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതി: ഒരു കുഞ്ഞടക്കം 11 പേരെ ജിഹാദികള്‍ കൊന്നുകളഞ്ഞു!

ബെയ്‌റൂട്ട്: സ്വവര്‍ഗരതി ആരോപിച്ച് 11 പേരെ ജിഹാദികള്‍ വെടിവെച്ചുകൊന്നു. സിറിയിലെ ജിഹാദികളാണ് സ്വവര്‍ഗരതി ആരോപിച്ച് വധശിക്ഷ നടപ്പാക്കിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഐസിസ് പുറത്തുവിട്ട വീഡിയോയില്‍ ആറ് പേരെ മുട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് കാണാം.

സിറിയയിലെ അല്‍ റസ്താന്‍ പ്രദേശത്താണ് വധശിക്ഷ നടപ്പിലാക്കിയത്. സെന്‍ട്രല്‍ പ്രൊവിന്‍സായ ഹോംസിന് വടക്കാണ് ഈ സ്ഥലം. മുട്ടില്‍ നിര്‍ത്തിയ ആറ് പേരെയും ഇവര്‍ക്ക് ചുറ്റും മുഖംമൂടി ധരിച്ച ആയുധധാരികളെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ പറ്റുന്നുണ്ട്. വധശിക്ഷയ്ക്കുള്ള കാരണങ്ങള്‍ കൂട്ടത്തിലൊരാള്‍ വായിച്ച ശേഷമായിരുന്നു ശിക്ഷ നടപ്പാക്കിയതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന പറഞ്ഞു.

isis

ശിക്ഷയ്ക്ക് വിധേയരാവര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നത്രെ. സ്വവര്‍ഗരതി, മയക്കുമരുന്ന് ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ സമ്മതിച്ചത്. ഈ കുറ്റങ്ങള്‍ ചുമത്തിയാണ് ഹോംസിലെ സുപ്രീം കോടതി വധശിക്ഷ വിധിച്ചത് എന്ന് അറിയിച്ച ശേഷം ആറ് പേരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇത് കൂടാതെ ആലെപ്പോയുടെ വടക്കന്‍ പ്രവിശ്യയായ ഹെരിത്താനില്‍ രണ്ട് പുരുഷന്മാരെയും ഒരു കുട്ടിയെയും ഇവര്‍ തലവെട്ടി കൊല്ലുകയും ചെയ്തു. പൊതുജനങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. എന്നാല്‍ ആരെയും വീഡിയോ എടുക്കാന്‍ അനുവദിച്ചില്ല. സ്വവര്‍ഗരതി, മയക്കുമരുന്ന് ഉപയോഗം, പ്രസിഡണ്ട് ബാഷര്‍ അല്‍ ആസാദിനൊടുള്ള വിധേയത്വം തുടങ്ങിയവയെല്ലാം ഐസിസ് വധശിക്ഷയ്ക്ക് വിധിക്കാനുള്ള കാരണങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+