അഭയാര്‍ത്ഥികളേയും വെറുതേ വിടാത്ത ക്രൂരത; സിറിയയില്‍ ചാമ്പലായത് നൂറോളം പേര്‍

  • Posted By:
Subscribe to Oneindia Malayalam

ഡമാസ്‌കസ്: സിറിയയിലെ റാഷിദിന്‍ മേഖലയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറായി. അല്‍ റാഷിദില്‍ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെ ബസ് ഡിപ്പോയിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലായനം ചെയ്യുന്നവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ വികരണം ചെയ്യുന്ന വാനില്‍ എത്തിയാണ് ചാവേറുകള്‍ ബസിന് നേരെ സ്‌ഫോടനം നടത്തിയത്.

blast

ശനിയാഴ്ച പ്രാദേശിക സമയം 3.30നായിരുന്നു സ്‌ഫോടനം. ഈ മാസം ആദ്യം നടന്ന സ്‌ഫോടനത്തില്‍ കുട്ടികളക്കം 89 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് റഷ്യയും സിറിയയും ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെയ്‌തെത്തുന്ന ആയിരകണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഫുവ, കാപ്രായ പട്ടണങ്ങളിലാണ് ആളുകള്‍ സര്‍ക്കാര്‍ മേഖലയിലേക്ക് പോകാനായി കാത്ത് നില്‍ക്കുന്നത്. വിമതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയിലേക്ക് ആളുകളെ ഒഴിപ്പിക്കുന്നത്.

English summary
Syria blast: Over 100 killed during evacuation of troubled population
Please Wait while comments are loading...