നോന്പ് മുടക്കിയാല്‍ ഐസിസുകാര്‍ക്ക് കലികയറും, വിധിയ്ക്കുന്നത് കുരിശ് മരണം, കുരിശേറ്റപ്പെട്ടത് 12പേര്‍
റാഖ: കര്‍ശനമായ മതിനിയമങ്ങള്‍ പിന്തുടരുന്ന ഐസിസുകാര്‍ റംസാന്‍ വ്രതം മുടക്കുന്നവര്‍ക്ക് വധശിക്ഷയാണ് നല്‍കുന്നത്. അതും കുരിശിലേറ്റിയുള്ളശ വധശിക്ഷ. 12 പേരാണ് ദിവസങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ കുരിശിലേറ്റപ്പെട്ടത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
11 പേരെ ഒരു മതിലിലും മറ്റൊരു യുവാവിനെ ഇരുമ്പ് കൂട്ടിലുമാണ് കുരിശിലേറ്റിയത്. വധശിക്ഷയ്ക്ക് ഇരയാക്കുന്നതിന് മുന്‍പ് ഇവര്‍ക്കെല്ലാം തന്നെ വ്രതം മുടക്കിയതിന് 70 ചാട്ടയടിയും നല്‍കിയിരുന്നു. ജൂണില്‍ നോമ്പ് മുടക്കിയതിന് രണ്ട് ആണ്‍കുട്ടികളേയും ഐസിസ് കുരിശിലേറ്റിയിരുന്നു...

നോമ്പ് മുടക്കിയാല്‍
നോമ്പ് മുടക്കിയാല്‍ ഐസിസുകാര്‍ വധശിക്ഷയാണ് നല്‍കുന്നത്

കുരിശേറ്റും
കുരിശ്ശിലേറ്റിയാണ് വ്രതം മുടക്കുന്നവരെ വധിയ്ക്കുന്നത്

12 പേര്‍
പന്ത്രണ്ട് പേര്‍ ഇത്തരത്തില്‍ മിയാദിന്‍ നഗരത്തില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്ഥിരീകരിച്ചു.

നിരീക്ഷണം
നോമ്പുകാലം ആരംഭിച്ചത് മുതല്‍ തന്നെ വ്രതം മുടക്കുന്നവരെ കണ്ടെത്താന്‍ ഐസിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഒരു വര്‍ഷം
ജൂണ്‍ 29 ന് സിറിയയില്‍ ഐസിസ് പിടിമുറുക്കിയിട്ട് ഒരു വര്‍ഷം തികഞ്ഞു. മൂവായിരത്തിലേറെപ്പേരാണ് ഈ കാലയളവില്‍ വധശിക്ഷയ്ക്ക് ഇരയായത്.


Click it and Unblock the Notifications