സിറിയ: ഹുംസ് പ്രവിശ്യയിലെ അവസാന ഐസിസ് കോട്ടയും സൈന്യം തകര്‍ത്തു

  • Posted By:
Subscribe to Oneindia Malayalam

സിറിയയിലെ തന്ത്രപ്രധാന പ്രവിശ്യയായ ഹുംസിലെ അവസാന ശക്തികേന്ദ്രമായ അല്‍സുഖ്‌നയിലും ഐസിസ് ഭീകരര്‍ക്ക് കനത്ത പരാജയം. സിറിയയുടെയും സഖ്യകക്ഷികളുടെയും ശക്തമായ സംയുക്താക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അവസാന ഐസിസ് ഭീകരനും പിന്തിരിഞ്ഞോടിയതോടെ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം സിറിയ തിരിച്ചുപിടിച്ചു. വിജയമാഘോഷിക്കാന്‍ സിറിയന്‍ സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

ഹുംസിന്റെ സമീപ പ്രവിശ്യയായ ദേര്‍ അല്‍ സൗര്‍ അതിര്‍ത്തിയിലേക്ക് വെറും 50 കിലോമീറ്റര്‍ മാത്രമേയുള്ളൂ സുഖ്‌നയിലേക്ക്. ഇതോടെ സിറിയയില്‍ അവശേഷിക്കുന്ന അവസാന ഐസിസ് കേന്ദ്രവും വളയപ്പെട്ടുകഴിഞ്ഞു. തെക്കന്‍ ഭാഗത്തുകൂടി ദേര്‍ അല്‍ സൗറിലേക്ക് സിറിയന്‍ സൈന്യം പ്രവേശിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

isis

ഐസിസ് നിയന്ത്രണത്തിലായ 2011നു ശേഷം ആദ്യമായി സിറിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ സുവൈദയിലും സര്‍ക്കാര്‍ സൈന്യം ആധിപത്യമുറപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ആക്രമണത്തിനൊടുവില്‍ ഭീകരര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് 30 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന അതിര്‍ത്തി പ്രദേശം സൈന്യം നിയന്ത്രണത്തിലാക്കിയത്. ഇതോടെ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ ഭീകരര്‍ സ്ഥാപിച്ച മുഴുവന്‍ ഔട്ട്‌പോസ്റ്റുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലാണിപ്പോള്‍.

English summary
The Syrian army and its allied forces have flushed out ISIS terrorists from their last stronghold in Syria’s sprawling central province of Homs
Please Wait while comments are loading...