Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേര്‍ അസ്സൂര്‍ ഐഎസ് ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് ഇസ്രായേല്‍ നിര്‍മിത ആയുധക്കൂമ്പാരം

ദമസ്‌ക്കസ്: സിറിയന്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളിലായി മോചിപ്പിച്ച ദേര്‍ അസ്സൂറിലെ ഐഎസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് ഇസ്രായേല്‍ നിര്‍മിത ആയുധങ്ങളുടെ കൂമ്പാരമെന്ന് റിപ്പോര്‍ട്ട്. ഐ.എസ് ഭീകരര്‍ ഒളിത്താവളമായി ഉപയോഗിച്ച കേന്ദ്രങ്ങളില്‍ നിന്നാണ് സിറിയന്‍ സൈന്യം ഇസ്രായേല്‍ നല്‍കിയതെന്നു കരുതുന്ന ആയുധങ്ങള്‍ പിച്ചെടുത്തത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, ടാങ്ക് ഷെല്ലുകള്‍ തുടങ്ങിയ നിരവധി ഇസ്രായേല്‍ നിര്‍മിത ആയുധങ്ങളാണ് ബുകാമല്‍, മയാദിന്‍ എന്നിവിടങ്ങളില്‍ ഐ.എസ് ഭീകരര്‍ ഉപേക്ഷിച്ചുപോയത്. ഇവ സിറിയന്‍ സൈന്യം മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.

ഷെല്ലുകളും സ്‌ഫോടകവസ്തുക്കളും നിര്‍മിക്കുന്നതിനാവശ്യമായ പ്ലാന്റും വിഷരാസവസ്തുക്കളടങ്ങിയതെന്ന് കരുതുന്ന ബാരലുകളും ഇവിടെ നിന്ന് ലഭിച്ചതായും സൈന്യം അറിയിച്ചു. ഇതിനു മുമ്പും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കേന്ദ്രങ്ങളില്‍ നിന്ന് ഇസ്രായേല്‍ നിര്‍മിത ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ദേര്‍ അസ്സൂറിന്റെ കിഴക്കന്‍ പ്രവിശ്യകളില്‍ നിന്നും ഇത്തരം ആയുധങ്ങള്‍ നേരത്തേ കണ്ടെടുത്തതായി സൈന്യം അറിയിച്ചിരുന്നു.

weapons-

ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കുള്ള വ്യക്തവും നേരിട്ടുള്ളതുമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് സിറിയന്‍ സൈനിക വക്താവ് പറഞ്ഞു. ഐ.എസ്സുമായുള്ള ഇസ്രായേലിന്റെ രഹസ്യ ബാന്ധവം ഇസ്രായേല്‍ മുന്‍ മന്ത്രി മോഷെ യാലോണ്‍ കഴിഞ്ഞ വര്‍ഷം സമ്മതിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിനു നേരെ ഐ.എസ് അബദ്ധത്തില്‍ നടത്തിയ ഒരു ആക്രമണത്തില്‍ ഇവര്‍ ഉടന്‍ തന്നെ മാപ്പുചോദിച്ചതായും മുന്‍ മന്ത്രി പറഞ്ഞിരുന്നു.

ഇസ്രായേലിന് പുറമെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍, നാറ്റോ സഖ്യരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയുധങ്ങളും സിറിയയിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചതായി സൈന്യം അറിയിച്ചു. സിറിയന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ ഇസ്രായേലും പടിഞ്ഞാറന്‍ രാജ്യങ്ങളും ഐ.എസ് ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് സിറിയയുടെ ആരോപണം. 2011ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര സംഘര്‍ഷം ഇത്രയേറെ നീണ്ടതിനു പിന്നില്‍ വിദേശ ശക്തികളുടെ ഇടപെടലാണെന്നും സിറിയ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+