കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ അസദും റഷ്യയും ഒന്നുമല്ല... വിമതര്‍ കത്തിക്കയറുന്നു; ഐസിസ് കേന്ദ്രങ്ങള്‍ പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ ഐസിസിനേയും വിമതരേയും ഒതുക്കാനാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യന്‍ സഹായം തേടിയത്. തുടക്കത്തില്‍ റഷ്യ ഐസിസിനേയും മറ്റ് വിമതരേയും തകര്‍ത്തെറിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല.

തുര്‍ക്കിയുടെ സഹായത്തോടെ വിമതര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തി പ്രാപിക്കുകയാണ്. ഐസിസിന്റെ കേന്ദ്രങ്ങള്‍ അവര്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു.

ഒരു പക്ഷേ, അസദ് ഭരണകൂടത്തിന്റെ അവസാനം അടുത്തുകൊണ്ടിരിക്കുകയാണെന്ന് കൂടി പറയേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. തുര്‍ക്കിയുടെ സഹായത്തോടെയുള്ള വിമത നീക്കങ്ങള്‍ക്ക് അമേരിക്കയും കൈമെയ് മറന്ന് സഹായങ്ങള്‍ നല്‍കുന്നുണ്ട്.

ഐസിസ് ക്ഷയിക്കുന്നു

ഐസിസ് ക്ഷയിക്കുന്നു

വിമതരുടെ നേതൃത്വത്തിലുള്ള യുദ്ധത്തില്‍ സിറിയയില്‍ ഐസിസിന്റെ ശക്തി ക്ഷയിക്കുന്ന കാഴ്ചയാണ് കാണുന്നത്. പല ശക്തി കേന്ദ്രങ്ങളും ഇപ്പോള്‍ തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടു.

ഫ്രീ സിറിയന്‍ ആര്‍മി

ഫ്രീ സിറിയന്‍ ആര്‍മി

തുര്‍ക്കി സൈന്യത്തിന്റെ സഹായത്തോടെ ഫ്രീ സിറിയന്‍ ആര്‍മി ആഞ്ഞടിക്കുകയാണ്. ഒരു ഘട്ടത്തില്‍ അസദിന്റെ സൈന്യം അടിച്ചൊതുക്കിയവരായിരുന്നു ഇവര്‍.

ദാബിഖ് പിടിച്ചെടുത്തു

ദാബിഖ് പിടിച്ചെടുത്തു

വടക്കന്‍ സിറിയയിലെ ഐസിസിന്റെ ശക്തി കേന്ദ്രമായിരുന്ന ദാബിഖ് ആണ് ഇപ്പോള്‍ ഫ്രീ സിറിയന്‍ ആര്‍മി പിടിച്ചെടുത്തത്. തുര്‍ക്കി സൈന്യത്തിന്റെ എല്ലാ വിധ സഹായവും അവര്‍ക്ക് ഉണ്ടായിരുന്നു.

ഓടി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെട്ടു

ഫ്രീ സിറിയന്‍ ആര്‍മിയുടെ ആക്രമണം ചെറുക്കാതെ ഐസിസ് ഭീകരര്‍ നഗരത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. നേരത്തേയും ഫ്രീ സിറിയന്‍ ആര്‍മിയുടെ ആക്രമണത്തില്‍ നഗരങ്ങള്‍ ഉപേക്ഷിച്ച് ഐസിസ് ഭീകരര്‍ രക്ഷപ്പെട്ടിട്ടുണ്ട്.

ദാബിഖ് എന്നാല്‍

ദാബിഖ് എന്നാല്‍

ഐസിസിനെ സംബന്ധിച്ച് ദാബിഖ് നഗരത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇസ്ലാമിക ചരിത്രത്തിന്റെ നിര്‍ണായ കേന്ദ്രമായാണ് അവര്‍ നഗരത്തെ വിലയിരുത്തുന്നത്. ഈ തിരിച്ചടി ഐസിസ് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

മുഖമാസിക

മുഖമാസിക

ഐസിസിന്റെ ഇംഗ്ലീഷിലുള്ള മുഖമാസികയുടെ പേരും ദാബിഖ് എന്നാണ്. അതുകൊണ്ട് തന്നെ നഗരം അവര്‍ക്ക് എത്രത്തോളം പ്രധാനമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

യൂഫ്രട്ടീസ് ഷീല്‍ഡ്

യൂഫ്രട്ടീസ് ഷീല്‍ഡ്

ഓപ്പറേഷന്‍ യുഫ്രട്ടീസ് ഷീല്‍ഡി എന്ന് പേരിട്ടാണ് തുര്‍ക്കി സിറിയയില്‍ ആക്രമണം നടത്തുന്നത്. ഐസിസിനെതിരെ മാത്രമല്ല, കുര്‍ദ്ദ് ഗ്രൂപ്പുകള്‍ക്കെതിരേയും ഇവര്‍ യുദ്ധം ചെയ്യുന്നുണ്ട്.

 അസദ് മിണ്ടുന്നില്ല

അസദ് മിണ്ടുന്നില്ല

സ്വന്തം രാജ്യത്തിന്‍റെ അതിര്‍ത്തി മറികടന്ന് തുര്‍ക്കി സൈന്യം വിമതര്‍ക്ക് സഹായം നല്‍കുന്നതിനെതിരെ അസദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അസദിന്‍റെ മൗനം മറ്റ് ചില സാധ്യതകളും തുറക്കുന്നുണ്ട്. ഐസിസിനെ വിമതര്‍ തുരത്തട്ടെ, വിമതരെ റഷ്യയുടെ സഹായത്തോടെ തുരത്താമെന്നാണ് അസദിന്‍റെ പദ്ധതിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

English summary
The Free Syrian Army, a Turkish-backed faction, on Sunday took back the town of Dabiq from ISIS, Turkish state media and a monitoring group said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X